മസ്കറ്റ് : ഒമാനിലെ എറണാകുളം ജില്ലക്കാരുടെ കൂട്ടായ്മയായ എറണാകുളം റെസിഡൻസ് അസോസിയേഷൻ “ഇറ” യുടെ ആഭിമുഖ്യത്തിൽ ക്രിസ്മസ് ന്യൂ ഇയർ പരിപാടിയും .
മെഗാ ഇവന്റും റുമൈസ് റിലാക്സ്3 ഫാം ഹൌസിൽ സംഘടിപ്പിച്ചു.
200ഓളം കുടുംബാംഗങ്ങൾ പങ്കെടുത്ത പരിപാടിയിൽ കുടുംബാംഗങ്ങളുടെ കലാ കായിക മത്സരങ്ങളോടൊപ്പം മസ്കറ്റ് സിംഫണിയുടെ ഗാനമേളയും നടന്നു, നാടൻ ഭക്ഷണത്തോടെയുള്ള
ഇറ തട്ടുകട പരിപാടിക്ക് കൊഴുപ്പേകി. ഫൈസൽ പോഞ്ഞാശ്ശേരി,അനീഷ് സെയ്ദ്, ബിബു കരീം, ജിബിൻ പാറക്കൽ , ബാബു മുഹമ്മദ് , ജിതിൻ വിനോദ്,ഫൈസൽആലുവ,
ഷിയാസ് മജീദ്, മുഹമ്മദ് തയ്യിബ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി