മസ്കറ്റ് : ഒമാനിലെ എറണാകുളം ജില്ലക്കാരുടെ കൂട്ടായ്മയായ ” ഇറ ” യുടെ ഈ വർഷത്തെ ക്രിസ്മസ് ന്യൂയർ ആഘോഷ പരിപാടി ജനുവരി അഞ്ചാം തീയതി “റിലാക്സിങ് 3” റുമൈസ് ഫാമിൽ വച്ച് നടക്കും. കൂട്ടായ്മയിൽ അംഗങ്ങളായ ഇരുന്നൂറോളം കുടുംബങ്ങളെ ഉൾപ്പെടുത്തി മലയാളി തനിമയോടുകൂടി വിവിധ കലാകായിക പരിപാടികളും ഉൾപ്പെടുത്തി വിപുലമായ രീതിയിൽ ആവും പരിപാടികൾ നടക്കുക. വെള്ളിയാഴ്ച വൈകിട്ട് മൂന്നുമണി മുതൽ ആവും പരിപാടികൾ ആരംഭിക്കുകയെന്നു പ്രസിഡണ്ട് ഫൈസൽ പോഞ്ഞാശ്ശേരി, സെക്രട്ടറി അനീഷ് സൈദ് , ട്രഷറർ ബിബു കരീം എന്നിവർ വാർത്ത കുറിപ്പിൽ അറിയിച്ചു.