സർജ്ജനോ ഖാലിദ് ,അനഘ നാരായണൻ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി ജനുവരി അഞ്ചിന് റിലീസ് പ്രഖ്യാപിച്ചിരുന്ന അനീഷ് അൻവർ ചിത്രം രാസ്തയുടെ തിരക്കഥാ കൃത്തുക്കളായ ഷാഹുൽ ,ഫായിസ് മടക്കര എന്നിവർ സിനിമയെ കുറിച്ചും സിനിമയെ കുറിച്ചുള്ള പ്രതീക്ഷകളും നമ്മോടു പങ്കു വെക്കുന്നു …

രാസ്ത എന്ന പേര് തന്നെ ഒരു പുതുമ തോന്നുന്നു .എന്തണ് ഇങ്ങനെ ഒരു പേര് വരാൻ കാരണം .


രാസ്ത എന്നത് ഒരു ഹിന്ദി വാക്കാണ് ,വഴി എന്നത് ആണ് ഇതിന്റെ അർത്ഥം .നമ്മുടെ ഈ സിനിമ മലയാളത്തിന് ഒപ്പം അറബിയിലും കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട് ,നിരവധി അറബിക് താരങ്ങൾ ഇതിൽ അഭിനയിച്ചിട്ടുണ്ട് ,ആദ്യമായിട്ട് ആയിരിക്കും ജിസിസി പോലുള്ള രാജ്യങ്ങളിൽ നിന്ന് ഒരു ഫുൾ ടൈം അറബിക് സിനിമ വരുന്നത് .അതുകൊണ്ടു തന്നെ ആണ് രാസ്ത എന്നൊരു പേര് ചിത്രത്തിന് വരാൻ കാരണം …

ഏതു ജോണറിൽ ഉള്ള ചിത്രമാണ് രാസ്ത ?

ചിത്രം ഒരു ത്രില്ലെർ ആണ് ,സത്യത്തിൽ ത്രില്ലെർ ജോണറിൽ തന്നെ രണ്ടു ടൈപ്പ് നമ്മൾ ഇതിൽ പറയുന്നുണ്ട് .ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറും ,സർവൈവലും .നമ്മൾ കണ്ടിട്ടുള്ള സർവൈവൽ സിനിമകളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് നമ്മൾ ഇതിൽ പറയുന്ന കഥ പരിസരവും ,കഥയും ,അത് തന്നെ ആയിരിക്കും ചിത്രത്തിന്റെ മെയിൻ ഹൈലൈറ്റ് .അതുകൊണ്ടു തന്നെ ഒരു മസ്റ്റ് വാച്ച് തിയേറ്റർ പടം ആണ് രാസ്ത ,ഒരു പക്ഷേ തിയേറ്ററിൽ കിട്ടുന്ന ഒരു ഇമ്പാക്ട് നമുക്ക് മറ്റൊരു പ്ലാറ്റ് ഫോമിൽ കിട്ടിയെന്നു വരില്ല .കാരണം വി എഫ് എക്സ് ഉൾപ്പടെ നല്ല സമയം എടുത്തു ചെയ്താ ഭാഗങ്ങൾ രണ്ടാം പകുതിയിൽ ഒരുപാട് ഉണ്ട് .അത് കൃത്യമായി ആസ്വദിക്കണം എങ്കിൽ തിയേറ്ററിൽ തന്നെ ആസ്വദിക്കണം ,അതുപോലെ മ്യൂസിക്കും .

അനീഷ് അൻവർ എന്ന സംവിധായകനിലേക്ക് ..?

അദ്ദേഹം പ്രേക്ഷക ശ്രദ്ധ നേടിയ ഒരുപാടു നല്ല ചിത്രങ്ങൾ ചെയ്ത് ഒരുപാടു എക്സ്‌പീരിയൻസ് ഉള്ളൊരു ആളാണ് ,ഇതുപോലുള്ള ടോപ്പിക്കുകൾ ചെയ്യുമ്പോൾ അങ്ങനെ ഒരു ബാക് ഗ്രൗണ്ട് ഉള്ളൊരു ആള് വേണം എന്ന് നിർബന്ധം ഉണ്ടായിരുന്നു ,അതുപോലെ തന്നെ ആണ് ക്യാമെറ ചെയ്ത വിഷ്ണുവേട്ടനും ,വലിയ പടങ്ങൾ ചെയ്താ ആളാണ് അദ്ദേഹം .അതൊക്കെ ഏതായാലും സ്‌ക്രീനിൽ ഉണ്ടാവും .

നിങ്ങളുടെ ആദ്യ ചിത്രം ആണല്ലോ ഇത് .അപ്പോൾ ഇതുപോലൊരു ജോണർ തിരഞ്ഞെടുക്കാൻ കാരണം …?

ഞങ്ങൾക്ക് ഇഷ്ട്ടമുള്ളൊരു ജോണർ ആണ് ഇത് .ഇതുമാത്രം അല്ല മറ്റു ചില ജോണറുകൾ കൂടി ഞങ്ങൾ ചെയ്തു വെച്ചിട്ടുണ്ട് ,പക്ഷേ ആദ്യം സിനിമ ആകുന്നത് ഇതാണ് എന്നെ ഉള്ളു .

ഇതൊരു റിയൽ സ്റ്റോറി ആണ് എന്ന് കേട്ടല്ലോ ..?

അങ്ങനെ വേണമെങ്കിൽ പറയാം ,പക്ഷേ ഇത് ടോട്ടാലി ഒരു റിയൽ ഇൻസിഡന്റിൽ നിന്ന് ഉള്ളതല്ല ,പക്ഷേ ഇതിൽ ഞങ്ങൾ പറയുന്ന ഒരു സംഭവം ,അത് 2011 സൗദിയിൽ നടന്ന ഒരു ഇതാണ് ,അത് ഞങ്ങൾ ഞങ്ങളുടേതായ രീതിയിൽ ചെയ്തിരിക്കുന്ന ഒന്നാണ് ,അതായത് ഞങ്ങളുടേതായ ഒരു ഫ്രീഡത്തിൽ ,കുറച്ചു സിനിമാറ്റിക് ആയി ചെയ്തിട്ടുണ്ട് .റുബൽ ഖാലി എന്നൊരു ഏരിയ യിൽ നടക്കുന്ന കഥയാണ് പ്രധാനമായും പറയുന്നത് .

റുബൽ ഖാലി ഡെസേർട് ..?

അതെ …സത്യത്തിൽ ആ ഒരു പ്രദേശത്തെ കുറിച്ചുള്ള വായനകൾ ആണ് ഇതിൽ ഒരു ആകാംഷ ആദ്യം ഉണ്ടാക്കിയത് , ഈ ഏരിയ ഉള്ളത് സൗദി ,ഒമാൻ ,യെമൻ ,യു എ ഇ തുടങ്ങിയ നാല് രാജ്യങ്ങളുടെ അതിർത്തിയിൽ ആയി കിടക്കുന്ന ഒരു പ്രദേശം ആണ് ,ഫുൾ മരുഭൂമി ,നമ്മുടെ കേരളത്തിന്റെ ഒരു ഇരുപതു ഇരട്ടി വലിപ്പം ഉള്ള ഒരു ഏരിയ ,അങ്ങനെ പറയുമ്പോൾ തന്നെ അറിയാമല്ലോ അതിന്റെ ഒരു ഭീകരത ..അതൊക്കെ മാക്സിമം പ്രേക്ഷകരിലേക്ക് എത്തിക്കാൻ ശ്രമിച്ചിട്ടുണ്ട് .അതിന്റെ ഒരു മനോഹാരിതയും ഒരു പേടിപെടുത്താലും ഒക്കെ വിഷ്ണുവേട്ടൻ ഒപ്പിയെടുത്തിട്ടുണ്ട് .

മ്യൂസിക്കിന് പ്രാധാന്യം ഉള്ളൊരു സിനിമയാണോ ..?ഇതിലെ വിനീത് പാടിയ പാട്ടു ഇപ്പൊ ഹിറ്റാണ് ..?

തീർച്ചയായും ,മ്യൂസിക്കിന് ഒരു പ്രാധാന്യം ഉണ്ട് ,മൂന്നു പാട്ടുകൾ ആണ് ഉള്ളത് ,അതിൽ ഒന്നാണ് ഇപ്പോൾ പുറത്തു വന്ന ” വാർമിന്നൽ ” എന്ന സോങ് .ഇനി രണ്ടു പാട്ടുകൾ കൂടി ഉണ്ട് ,അത് നമ്മുടെ കഥയുമായി കണക്ട് ചെയ്തു നിക്കുന്ന രണ്ടു പാട്ടുകൾ ആണ് ,അതുകൊണ്ടു അത് ആദ്യം തിയേറ്ററിൽ ആകും ഉണ്ടാവുക .അവിൻ മോഹൻ സിതാര ആണ് ഇതിലെ പാട്ടുകൾ ചെയ്തിരിക്കുന്നത് ,ഒപ്പം സിനിമയിലെ ബാക്ക്ഗ്രൗണ്ട് സ്കോറും പുള്ളിയാണ് ,അത് വളരെ മനോഹരമായി തന്നെ പുള്ളി ചെയ്തിട്ടുണ്ട് .

റുബൽ ഖാലി യിലെ ഷൂട്ടിങ് ഒക്കെ എങ്ങനെ ഉണ്ടായിരുന്നു .?

ഇതിന്റെ ഷൂട്ട് നടന്നത് റുബൽ ഖാലിക്ക് അടുത്തുള്ള മറ്റൊരു ഡെസേർട്ടിൽ വെച്ചാണ് ,കാരണം ഈ റുബൽ ഖാലിയിൽ അവൈലബിലിറ്റി കുറവാണു ,മാത്രമല്ല അവിടെ ഉള്ളിലേക്ക് ചെന്ന് ഇത്രയും വലിയൊരു ക്രൂ ഇത്രയും ദിവസം ഷൂട്ട് ചെയ്യുക എന്നത് വലിയ റിസ്ക് ആണ് .അതിൽ പല കാര്യങ്ങൾ ഉണ്ട് ,ഒന്നാമതായി ചൂട് ,നമ്മുടെ ഷൂട്ട് നടന്നത് വിന്റർ സീസണിൽ ആണ് ,എന്നിട്ടു പോലും നമുക്ക് ചൂട് താങ്ങാൻ പറ്റിയില്ല പലപ്പോഴും .അതുപോലെ വിഷമുള്ള പാമ്പുകളും മറ്റും കൂടുതൽ ആയി ഉള്ള ഒരു ഏരിയ ആണ് ഈ റുബൽ ഖാലി ,അതുകൊണ്ടു ഈ ഒരു ടോപിക് പറയുമ്പോൾ തന്നെ നമ്മുടെ ലൊക്കേഷൻ മാനേജർ പറഞ്ഞിരുന്നു അവിടെ പോസ്സിബിൾ ആവാൻ പാടാണ് എന്ന് ,അതുകൊണ്ടു ആണ് തൊട്ടടുത്ത മറ്റൊരു വലിയ പ്രദേശം ഷൂട്ടിനായി തിരഞ്ഞെടുത്തത് ,അവിടെയും ചൂടിന് ഒരു കുറവും ഇല്ലായിരുന്നു. അനീഷിക്കയും ,വിഷ്ണുവേട്ടൻ ആണെങ്കിലും അവർ മാക്സിമം ഔട്ട് കിട്ടാൻ പരമാവധി ഉള്ളിലേക്ക് പോയി ആണ് ഷൂട്ട് ചെയ്തിരിക്കുന്നത് ,70 കിലോമീറ്റർ വരെ പോയിട്ടുണ്ട് .ഈ ദൂരം പോകുന്നത് വഴികൾ ഒന്നുമില്ല ,നമ്മൾ കാണുന്ന മണൽ കുന്നുകൾ ഇല്ലേ ,അതൊക്കെ കയറി ആണ് പോകുന്നത് ,അവിടത്തു കാരായ കുറച്ചു നല്ല ഡെസേർട് ഡ്രൈവേഴ്സ് ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നു ഈ ഷൂട്ടിങ് തുടങ്ങി തീരുന്നത് വരെ ,അവർ ഇങ്ങനെയുള്ള സെറ്റപ്പൊക്കെ ആദ്യമായി കാണുന്നതാണ് ,അത് അവർക്കു നല്ല എന്ജോയ്മെന്റ് ആയിരുന്നു ,അതുപോലെ നമ്മുടെ പ്രൊഡ്യൂസറോക്കെ ,ലിനു സാർ ,സാറൊക്കെ നമ്മുടെ കൂടെ തന്നെ ഈ ദിവസങ്ങളിൽ മൊത്തം ഒപ്പമുണ്ടായിരുന്നു , ഡെസേർട്ടിൽ ഇടയ്ക്കു പൊടി കാറ്റൊക്കെ വരും ,നമുക്ക് ഒന്നും ചൈയ്യാൻ പറ്റില്ല ,ചിലപ്പോൾ നമ്മൾ വണ്ടിക്കു മറഞ്ഞു ഇരിക്കും .ഇതൊക്കെ ലിനു സാർ അടക്കം ഉള്ള നമ്മുടെ കമ്പ്ലീറ്റ് ക്രൂ മെമ്പേഴ്സും കൊണ്ടിട്ടുണ്ട് എല്ലാ ദിവസവും ..ഇതിൽ അതുമായി ബന്ധപെട്ടു കുറച്ചു ഏരിയ വരുന്നുണ്ട് ,അതിൽ സർജുവും ,അനഘയും അടക്കമുള്ള ആർട്ടിസ്റ്റുകൾ ,ശെരിക്കും ആ ഒരു പോർഷൻ ചൈയ്യാൻ അവർ എടുത്ത ഒരു ഇത് പറയാതിരിക്കാൻ വയ്യ ,,ഹാറ്റ്സ് ഓഫ് ….എന്ത് തന്നെ ആയാലും ഇതിനൊക്കെ നല്ലൊരു റിസൾട്ട് ഉണ്ടാകും എന്നുള്ള ഒരു ഉറച്ച വിശ്വാസം നമുക്ക് ഉണ്ട് ..

ഏതായാലും സിനിമ വലിയ വിജയം ആകട്ടെ ,നിങ്ങളുടെ ടീം എടുത്ത വലിയ എഫർട്ടിന് കൃത്യമായ ഒരു റിസൾട്ട് കിട്ടട്ടെ എന്ന് ആശംസിക്കുന്നു ,,

താങ്ക്യൂ

Leave a Reply

Your email address will not be published. Required fields are marked *