സൊഹാർ: ബാത്തിന മേഖലയിലെ ഫുട്ബോൾ പ്രേമികൾ ഒത്തു ചേർന്നു സംഘടിപ്പിച്ച ബാത്തിന കപ്പ് സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് സീസൺ വണ്ണിൽ മസ്കറ്റ് സൈനൊ ഫുട്ബോൾ ക്ലബ് ജേതാക്കളായി.
എൻ എസ് ഐ സോഹാറിനെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് പ്രഥമ ബാത്തിന കപ്പ് മസ്‌കറ്റിലെ സൈനൊ എഫ് സി സ്വന്തമാക്കിയത്.
രണ്ട് ഗ്രൗണ്ടു കളിലായി പതിനാറ് ടീമുകൾ മത്സരിച്ച വാശിയേറിയ മത്സരത്തിൽ
സെമി ഫൈനലിൽ എത്തിയ സൈനൊ എഫ് സി, റെഡ്സ്റ്റാർ സോഹാറിനെ ഒരു ഗോളിന് പരാജയപ്പെടുത്തി ഫൈനലിൽ കടന്നു.
എൻ എസ് ഐ എഫ് സി സോഹാർ, കാബൂറ എഫ് സി യെ വീഴ്ത്തി ഫൈനലിൽ പ്രവേശിച്ചു. ഫൈനൽ മത്സരത്തിൽ സൈനൊയോട് ഏറ്റുമുട്ടി മൂന്ന് ഗോളുകൾ വഴങ്ങി
രണ്ടാം സ്ഥാനത്തിന് അർഹമായി.
നല്ല ഗോൾ കീപ്പറായി സൈനോ എഫ് സി യിലെ ഫൈസൽ അർഹനായി, നല്ല ഡിഫെൻഡർ ഷക്കീർ (എൻ എസ് ഐ സോഹാർ), ബെസ്റ്റ് സ്ട്രയ്ക്കർ അർഷാദ് (സൈനോ എഫ് സി),
ബെസ്റ്റ് ടീം കാബൂറ ഫുട് ബോൾ ക്ലബ്.
ബാത്തിന കപ്പ് ഫുട്ബോൾ ടൂർണമെന്റ് സോഹാർ ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രസിഡണ്ട് രാജേഷ് കൊണ്ടാല ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ബദറുൽ സമ ബാത്തിന ഏരിയ ഹെഡ് മനോജ് കുമാർ കളിക്കാരെ പരിചയപ്പെട്ടു.
തമ്പാൻ തളിപ്പറമ്പ അദ്ധ്യക്ഷത
വഹിച്ച ചടങ്ങിൽ ടൂർണമെന്റ് കൺവീനർ മുരളി കൃഷ്ണൻ കളിക്കാരെ പരിചയപ്പെടുത്തി,
രാമചന്ദ്രൻ താനൂർ. സജീഷ് ജി ശങ്കർ എന്നിവർ ആശംസകൾ നേർന്നു.
രാത്രി 12 മണിക്ക് ആരംഭിച്ച ടൂർണമെന്റ് തണുപ്പിനെ മറികടന്നു വീറും വാശിയും നിറഞ്ഞ മത്സരം പിറ്റേന്ന് രാവിലേ എട്ട് മണിയോടെ അവസാനിച്ചു.
വിജയിച്ച ടീമിനും റണ്ണർ അപ്പിനും ട്രോഫിയും ക്യാഷ് പ്രൈസും നൽകി. തെരഞ്ഞെടുത്ത മികച്ച കളി കാഴ്ചവെച്ച കളിക്കാർക്ക് ട്രോഫിയും മെഡലുകളും ഗ്രൗണ്ടിൽ വിതരണം ചെയ്തു.
സമ്മാന വിതരണത്തിൽ ടൂർണമെന്റ് കമ്മറ്റി ഭാരവാഹികളായ
സിറാജ് തലശ്ശേരി,
തമ്പാൻ തളിപ്പറമ്പ, ജയൻ എടപ്പറ്റ, ശ്രീജേഷ്, ഹരി, മുരളി കൃഷ്ണൻ എന്നിവർ പങ്കെടുത്തു.