മസ്കറ്റ് : ബ്ലാക്ക് യുണൈറ്റഡ് ചാമ്പ്യൻസ് ട്രോഫി ഫുട്ബോൾ ടൂർണമെന്റ് ഫൈനലിൽ കരുത്തരായ എഫ് സി മൊബെലയോട് പൊരുതി നിന്ന് കൊണ്ട് ഡയനമോസ് എഫ് സി റണ്ണേഴ്സ്ർസ് അപ്പ് ആയി. (1-2)
വാദി കബീർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച ഡയനമോസ് ഈ സീസണിൽ ഉടനീളം അതി ശക്തമായ പ്രകടനം ആവർത്തിച്ചു..
ഡയനമോസ് എഫ് സിയുടെ നദീം ഏറ്റവും കൂടുതൽ ഗോൾ നേടി ടൂർണമെന്റ് ടോപ് സ്കോർ പുരസ്കാരം കരസ്ഥമാക്കി..
ക്യാപ്റ്റൻ ജാബിർ, സഹദ്, വിനിൽ, അഫ്രീൻ, അജ്മൽ എന്നിവരടങ്ങുന്ന ടീം ഇതുവരെ സീസണിൽ മൂന്ന് കിരീടം നേടിക്കഴിഞ്ഞു..