മസ്കറ്റ്: മത്ര കെഎംസിസി വനിതാ വിങ്ങിന്റെ ആഭിമുഖ്യത്തിൽ ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു. മത്രയിലെ സ്ത്രീകളെ പങ്കെടുപ്പിച്ചു കൊണ്ട് കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുമുള്ള രുചിവിഭവങ്ങളുമായാണ് ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചത്.പല വ്യത്യസ്ഥ പരിപാടികളുമായി മത്രയിൽ സജീവ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ് മത്ര കെഎംസിസി വനിത വിഭാഗം.മസ്കറ്റ് കെഎംസിസി കേന്ദ്ര കമ്മറ്റി വൈസ് പ്രസിഡന്റ് നവാസ് ചെങ്ങള പരിപാടി ഉത്ഘാടനം ചെയ്തു.മെഹനാസ് സുൽഫികർ,സുബീന റാജിക് എന്നിവർ വിധികർത്താകളായിരുന്നു.മത്ര KMCC വനിത വിംഗ് പ്രസിഡന്റ് ഫഹീമ സത്താർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ഷാഹിന IP സ്വാഗതവും മുബീന മുനീർ നന്ദിയും പറഞ്ഞു.മത്ര KMCC പ്രസിഡന്റ് സാദിഖ് ആടൂർ, ജനറൽ സെക്രട്ടറി റാഷിദ് പൊന്നാനി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.മുമ്പ് സംഘടിപ്പിച്ച ക്വിസ് മത്സരത്തിലെ വിജയികൾക്കും, ഫുഡ് കോമ്പറ്റിഷൻ മത്സരാർത്ഥികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.