മസ്കറ്റ്||
ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ
പ്രഥമ ഇന്ത്യ സന്ദർശനത്തിന് തുടക്കമായി. വെള്ളിയാഴ്ച വൈകിട്ടോടെ ന്യൂ ഡൽഹിയിൽ എത്തിയ സുൽത്താനും പ്രതിനിധി സംഘത്തിനും ഊഷ്മള വരവേൽപ്പാണ് ലഭിച്ചത്. വെള്ളിയാഴ്ച വൈകീട്ടോടെ ന്യൂഡൽഹിയിലെത്തിയഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിനെയും പ്രതിനിധി സംഘത്തെയും വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍റെ നേതൃത്വത്തിൽ സ്വീകരിച്ചു. പ്രസിഡന്‍റ് ദ്രൗപതി മുർമുവിന്‍റെ ക്ഷണം സ്വീകരിച്ചാണ് സുൽത്താൻ ഇന്ത്യയിൽ എത്തിയത്. രാഷ്ട്രപതിഭവനിൽ ശനിയാഴ്ച സുൽത്താന് ഔദ്യോഗിക സ്വീകരണം നൽകും. ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും അദ്ദേഹം കൂടിക്കാഴ്ചയും നടത്തും. പ്രാദേശിക സ്ഥിരത, പുരോഗതി, സമൃദ്ധി എന്നിവക്കായി ഇരുരാജ്യങ്ങളും തമ്മിലുള്ള ഭാവി സഹകരണത്തിനുള്ള വഴികൾ ചർച്ച ചെയ്യുന്നതിന് സന്ദർശനം വഴിയൊരുക്കും. ഇന്ത്യയിലെ നിരവധി മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്താനും ഒമാൻ പ്രതിനിധി സംഘത്തിന് പദ്ധതിയുണ്ട്. മൂന്ന് ദിവസത്തെ സിംഗപ്പൂർ സന്ദർശനം പൂർത്തിയാക്കിയാണ് സുൽത്താൻ വെള്ളിയാഴ്ച ഇന്ത്യയിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *