മസ്കറ്റ്

ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സഈദിന്റെ സിംഗപ്പൂർ സന്ദർശനത്തിന് തുടക്കമായി . സിംഗപ്പൂർ പ്രസിഡന്റിന്‍റെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് സുൽത്താൻ ഔദ്യോഗിക സന്ദർശനത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. സന്ദർശനത്തിന്‍റെ ഭാഗമായി ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ മേഖലകൾ ചർച്ച ചെയ്യുകയും . വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാർഗങ്ങളും വിശകലനം ചെയ്യും. സന്ദർശനം പൂർത്തിയാക്കി സുൽത്താൻ 16ന് ഇന്ത്യയിലേക്ക് തിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *