മസ്കറ്റ്… കേരളത്തിൽ മത സമുദായങ്ങൾ തമ്മിൽ കഴിഞ്ഞ കാലങ്ങളിൽ ഉണ്ടായിരുന്ന അകൽച്ച മുസ്‌ലിം ലീഗിന്റെയും പ്രത്യേകിച്ച് പാണക്കാട് കുടുംബത്തിന്റെയും ഇടപെടലിലൂടെ കുറക്കാൻ സാധിച്ചിട്ടുണ്ടെന്നും സമസ്ഥാന പ്രസിഡണ്ട്‌സയ്യിദ് സാധിക്കലി തങ്ങൾ എല്ലാ ജില്ലകളിലും. നടത്തിയ സ്നേഹ സന്ദേശസംഗമം ഇതിന് തെളിവാണെന്നും മുസ്‌ലിം ലീഗ് സമസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം പറഞ്ഞു. മസ്കറ്റ് കണ്ണൂർജില്ല കെഎംസിസി യുടെ മീറ്റ് ദ ലീഡർ പരിപാടി യിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം, ജില്ലാ പ്രസിഡന്റ് പി എ വി അബൂബക്കർ അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി റഹീം വറ്റല്ലൂർ ഉദ്ഘാടനം ചെയ്തു, ചന്ദ്രിക ഡയറക്ടർ സമീർ, മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം സി കെ വി യൂസുഫ്, കേന്ദ്ര കമ്മിറ്റി സെക്രട്ടറി അഷ്‌റഫ് കിണവക്കൽ, ജില്ലാ കെഎംസിസി രക്ഷാധികാരി സയീദ് ശിവപുരം, പ്രസംഗിച്ചു,അഷ്‌റഫ് കായക്കൂൽ, ഇസ്മായിൽ പുന്നോൽ, ജാഫർ ചിറ്റാരിപറമ്പ്, അബ്ദുള്ള കുട്ടി തടിക്കടവ്, നസൂർ ചപ്പാരപടവ്, സാദിക് കണ്ണൂർ, റഫീഖ് ശ്രീകണ്ടാപുരം,താജുദ്ധീൻ പള്ളിക്കര.ഷംസീർ കീച്ചേരി. ഷാഹുൽ ഹമീദ് .വി ടി കെ ഷമീർ തുടങ്ങിയവർ പങ്കെടുത്തു, ശുഹൈബ് പാപിനിശേരി സ്വാഗതാവും, എൻ എ എം ഫാറൂഖ് നന്ദി പറഞ്ഞു,