നിസ്‌വ: തലശേരി സ്വദേശി വരക്കത്ത് ശ്രീരാജിന്റെ മകൻ ഒന്നാം ക്ലാസ് വിദ്യാർഥിയായ ആര്യൻ രാജ് ആശുപത്രിയിൽ നിര്യാതനായി.
തലശേരി സ്വദേശികളായ വരക്കത്ത് ശ്രീരാജിന്റെയും പ്രിയങ്കയുടെയും മകൻ ഇന്ത്യൻ സ്‌കൂൾ നിസ്‌വയിലെ ഒന്നാം ക്ലാസ് വിദ്യാർഥിയായ ആര്യൻ രാജ് നിസ്‌വയിലെ ആശുപത്രിയിൽ നിര്യാതനായി.
സഹോദരൻ: അനൻ രാജ് (ആറാം ക്ലാസ് വിദ്യാർഥി, നിസ്‌വ ഇന്ത്യൻ സ്കൂൾ).
തുടർ നടപടികൾ പൂർത്തിയാക്കി ഭൗതിക ശരീരം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ആര്യൻ രാജിന്റെ മരണത്തിൽ ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽ ജോൺ ഡൊമിനിക് ജോർജ് അനുശോചനം അറിയിച്ചു. ആര്യൻ രാജിന്റെ മരണത്തെ തുടർന്ന് ഇന്ത്യൻ സ്‌കൂൾ നിസ്‌വക്ക് ഞായറാഴ്ച അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.