മസ്കറ്റ് ||
ഉംറ കഴിഞ്ഞു മടങ്ങവേ കോഴിക്കോട് സ്വദേശിനി വിമാനത്തിൽ മരിച്ചു. കോഴിക്കോട് വടകര അഴിയൂർ സ്വദേശിനി (32 ) അഴിക്കൽ കുന്നുമ്മൽ ഷെർമിനയാണ് മരിച്ചത്. ഉച്ചയോടെ മസ്കറ്റ് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ വിമാനത്തിൽ നിന്നും മരണപ്പെട്ട ഷർമിനയുടെ മൃതദേഹം മസ്‌കറ്റിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. . റഹീസ് വി പി ആണ് ഭർത്താവ്.ഒൻപതു വയസുള്ള മുഹമ്മദ് , എട്ടു വയസുള്ള ഖദീജ, അഞ്ചു വയസുള്ള ആയിശ എന്നിവരാണ് മക്കൾ. നടപടി ക്രമങ്ങൾ പൂർത്തിയായാൽ മൃതദേഹം നാട്ടിലേക്ക് അയക്കുമെന്ന് മസ്കറ്റ് കെഎംസിസി പ്രവർത്തകർ അറിയിച്ചു.