മസ്കറ്റ് ||
സലാം എയര്‍ ഒമാനിൽ നിന്നും ഇന്ത്യയിലേക്ക് സർവീസുകൾ പുനഃരാരംഭിക്കുന്നു. ഒക്ടോബർ മുതൽ ഇന്ത്യൻ സെക്ടറിലേക്കുള്ള സർവീസുകൾ നിർത്തലാക്കിയതായി സലാം എയർ നേരത്തെ അറിയിച്ചിരുന്നു. അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് സർവീസുകൾ ഉടൻ പുനരാരംഭിക്കുമെന്ന് സലാം എയർ അറിയിച്ചു. ഒമാന്റെ ബജറ്റ് എയർ ലൈൻ ആയ സലാം എയർ ഇന്ത്യൻ സെക്ടറിലേക്കുള്ള സർവീസുകൾ നിര്ത്തലാക്കിയത് ഇന്ത്യൻ പ്രവാസികളിൽ ഏറെ ആശങ്ക സൃഷ്ടിച്ചിരുന്നു. താരതമ്യേന നിരക്കുകുറഞ്ഞ സമരം എയറിൽ ഒമാനിൽ നിന്നും മാത്രമല്ല മറ്റു ജിസിസി രാജ്യങ്ങളിൽ നിന്നും കേരളാ സെക്ടറുകളിലേക്ക് അടക്കം കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ലഭിച്ചിരുന്നു. ഒക്ടോബർ മുതലുള്ള സർവീസുകൾ ആയിരുന്നു റദ്ദാക്കിയിരുന്നത്.എന്നാൽ പ്രവാസികൾക്ക് ഏറെ ആശ്വാസം നൽകിക്കൊണ്ട് സലാം എയർ കോഴിക്കോട്, തിരുവനന്തപുരം, ജൈപ്പൂര്‍, ലക്ക്‌നൗ, ഹൈദരാബാദ് സെക്ടറുകളില്‍ ഉടന്‍ സര്‍വീസ് പുനഃരാരംഭിക്കു എന്ന് അറിയിച്ചിരിക്കുന്നത് . ആശ്വാസത്തോടെയാണ് ഈ വാർത്ത പ്രവാസികൾ സ്വീകരിച്ചത്. വിമാനത്തിന്റെ തീയതികള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നു അറിയിപ്പിൽ പറയുന്നുണ്ട്
ഒമാനിൽ നിന്നും മാത്രമല്ല ജിസിസി യിൽ നിന്നുള്ള മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ സെക്ടറിലേക്കുള്ള യാത്രക്കാർക്കും ആശ്വാസം നൽകുന്നതാണ് സലാം എയർ ന്റെ ഈ തീരുമാനം എന്ന് വര്ഷങ്ങളായി മസ്കറ്റിൽ ട്രാവൽ രംഗത്ത് പ്രവർത്തിക്കുന്ന ട്രാവൽ അഡ്വൈസർ നൈസാം ഹനീഫ് പറയുന്നു
ഒമാന്‍ എയറുമായി സഹകരിച്ച് ഇന്ത്യന്‍ സെക്ടറുകളിലേക്ക് സര്‍വീസുകള്‍ വ്യാപിപ്പിക്കുന്നതിന് അനുമതി നല്‍കിയ സിവില്‍ എവിയേഷന്‍ അതോറിറ്റിക്ക് നന്ദി അറിയിക്കുന്നതായും സലാം എയര്‍ ചെയര്‍മാന്‍ ഡോ. അന്‍വര്‍ മുഹമ്മദ് റവാസ് അറിയിച്ചു.
https://t.co/wvrivnCvuZ