ഒഐസിസി – ഇബ്ര ഓണം, ഗാന്ധി ജയന്തി ആഘോഷം സംഘടിപ്പിച്ചു
ഇബ്ര: ഒഐസിസി- ഇബ്രയുടെ ആഭിമുഖ്യത്തിൽ ഓണം ഗാന്ധി ജയന്തി ആഘോഷം പ്രൗഢ ഗംഭീരമായി സംഘടിപ്പിച്ചു. നവംബർ 10, വെള്ളിയാഴ്ച വൈകിട്ട് നടന്ന പരിപാടി ഇബ്രയിലെയും സമീപ പ്രദേശങ്ങളിലെയും മലയാളി കുടുംബങ്ങൾക്ക് ദൃശ്യ വിരുന്നായി.
ഇബ്ര നന്ദനം നൃത്ത വിദ്യാലയവും കൊച്ചിൻ ഫ്ലയിങ്ങ് ഷാഡോസ് മ്യൂസിക് & ഡാൻസ് അക്കാഡമിയും ചേർന്ന് അവതരിപ്പിച്ച നൃത്ത സന്ധ്യയോടു കൂടി ആഘോഷങ്ങൾക്ക് ആരംഭമായി.
ഒഐസിസി ഇബ്ര പ്രസിഡണ്ട് അലി കോമത്തിന്റെ അധ്യക്ഷതയിൽ തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനം ഒഐസിസി ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കര പിള്ള ഉത്ഘാടനം ചെയ്തു. ഒഐസിസി ഒമാൻ സ്ഥാപക നേതാവ് M. J. സലിം സ്വാഗത പ്രസംഗവും ഒഐസിസി ഒമാൻ സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് സജി ഔസേഫ് മുഖ്യ പ്രഭാഷണവും നടത്തി.
ഒഐസിസി ഒമാൻ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് മാത്യു മെഴുവേലി, ഒഐസിസി ഇബ്ര മുൻ പ്രസിഡണ്ട് തോമസ് ചെറിയാൻ, ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് & ടൂറിസം പ്രിതിനിധി മുഹമ്മദ് സെയ്ഫ് അൽ റിയാമി, ഇബ്ര കോളേജ് ഓഫ് ടെക്നോളജി അധ്യാപകൻ ഡോ. പാർത്ഥി തുടങ്ങിയവർ ആശംസകൾ അറിയിച്ചു. ഒഐസിസി ഇബ്ര ജനറൽ സെക്രട്ടറി സുനിൽ മാളിയേക്കൽ കൃതജ്ഞത രേഖപ്പെടുത്തി.
സാംസ്കാരിക സമ്മേളനത്തിൽ ഇബ്രയിലേയും സമീപ പ്രദേശങ്ങളിലേയും വിവിധ മേഖലകളിൽ ദീർഘ കാലമായി സേവനം അനുഷ്ഠിക്കുന്ന പ്രവാസി മലയാളികളെ ഒഐസിസി – ഇബ്ര പൊന്നാടയും ഫലകവും നൽകി ആദരിച്ചു. സാംസ്കാരിക സമ്മേളനത്തിനു ശേഷം, പ്രശസ്ത പിന്നണി ഗായികയും വയലിനിസ്റ്റുമുമായ രൂപ രേവതിയുടേയും, പ്രശസ്ത ഗായകൻ കണ്ണൂർ സലീലിന്റെയും നേതൃത്വത്തിൽ നടന്ന രൂപ രേവതി ലൈവ് മെഗാ ഫ്യൂഷൻ & കോമിക്ക് നൈറ്റ് എന്ന വർണ്ണ ശബളമായ പരിപാടി ഇബ്രയിലെ മലയാളികൾക്ക് പുതുയുള്ള അനുഭവമായി. ആഘോഷങ്ങൾക്ക് പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ബിനോജ് AC, കൺവീനർ സജീവ് മേനോത്ത് തുടങ്ങിയവർ നേതൃത്വം നൽകി. സമ്മാന കൂപ്പൺ നറുക്കെടുപ്പ് വിജയികളെ അവതാരകൻ സത്യനാഥ് K. ഗോപിനാഥും ഒഐസിസി ഇബ്ര ട്രെഷറെർ ഷാനവാസും ചേർന്ന് പ്രഖാപിച്ചു. ഈ ആഘോഷം ഒരു വൻ വിജയമാക്കാൻ പ്രവർത്തിച്ച എല്ലാ ഒഐസിസി ഇബ്ര അംഗങ്ങളേയും ഒഐസിസി ഒമാൻ സെൻട്രൽ കമ്മിറ്റി അംഗം P. M. ഷാജി അനുമോദിച്ചു.