മസ്‌ക്കറ്റ് എരുമേലി അസോസിയേഷൻ (MEA)വാർഷിക നബിദിന സന്ദേശ പരിപാടി സംഘടിപ്പിച്ചു . വാദി കബീർ ജാബിർ മസ്ജിദ് ഹാളിൽ നടന്ന പരിപാടിയിൽ പ്രവാസി ക്ഷേമ നിധി ബോർഡ് അംഗം ശ്രീ വിൽസൺ ജോർജ് ഉൽഘാടനം ചെയ്തു .മത മൈത്രിയുടെ പേര് കേട്ട എരുമേലി പോലുള്ള പ്രദേശ വാസികളുടെ കൂട്ടായ്‌മ എല്ലാ വിഭാഗത്തിലുള്ള ആളുകളെയും പങ്കെടുപ്പിച്ചു നടത്തുന്ന ഇത് പോലുള്ള പരിപാടികൾ ഈ കാലഘട്ടത്തിൽ വളരെ സന്തോഷം നല്കുന്നതാണന്നു ഉൽഘാടന പ്രസംഗത്തിൽ പറഞ്ഞു . പ്രസിഡന്റ് ഷാജി കണ്ണന്താനം അധ്യക്ഷത വഹിച്ചു സെക്രട്ടറി മുഹമ്മദ് ഷാ റസാഖ് സ്വാഗതം പറഞ്ഞു,രക്ഷാധികാരി അബ്ദുൽ ലത്തീഫ് ,പോൾ തോമസ് ,നൈസാം ഹനീഫ് എന്നിവർ ആശംസകൾ അർപ്പിച്ചു.ഉച്ച ഭക്ഷണത്തോടൊപ്പം കുട്ടികളുടെ കലാ പരിപാടികളും സംഘടിപ്പിച്ചു .