യു എ ഇയിലേക്ക് സർവീസുകൾ പുനഃരാരംഭിക്കാൻ മുവാസലാത്ത്. ഒക്‌ടോബർ ഒന്ന് മുതൽ അൽ ഐനിലേക്കും അബൂദബിയിലേക്കും ബസ് സർവീസുകൾ തുടങ്ങുമെന്ന് ദേശീയ ഗതാഗത കമ്പനി അറിയിച്ചു.
കൊവിഡിന് ശേഷമാണ് ബസ് സർവീസുകളുടെ എണ്ണം കുത്തനെ കുറഞ്ഞത്. അസൈബ സ്റ്റേഷനിൽ നിന്നാണ് ബസ് പുറപ്പെടുക. അൽ ഐനിലേക്ക് 8.500 റിയാലും അബൂദബിയിലേക്ക് 11.500 റിയാലുമാണ് ടിക്കറ്റ് നിരക്ക്. രണ്ട് വയസിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് യാത്ര സൗജന്യമാണ്.