തിരു ചര്യ പഠിക്കാം പകർത്താം എന്ന ശീർശത്തിൽ ഐ.സി.എസ് മസ്കറ്റ് നടത്തുന്ന ഒരു മാസ മീലാദ് കാമ്പയിന്റെ ഉദ്ഘാടനം സമായിൽ വച്ചു നടന്നു.

പുണ്യ സ്വഹാബി മാസിൻ ബിൻ അളൂബ (റ) വിന്റെ തിരു ചാരത്ത് വെച്ച് നടന്ന മൗലിദ് പാരായണത്തിനും സിയാറത്തിനും ഐ.സി.എസ് ചെയർമാൻ അബ്ദുല്ല വഹബി വല്ലപ്പുഴ നേതൃത്ത്വം നൽകി. അബൂബകർ ഫലാഹി, മുഹമ്മദ് ശാ, ഇസ്മായിൽ കോമത്ത്, ആരിഫ് പള്ളിയത്ത്, ജുനൈദ്, മുഹമ്മദ് ഒൻപത് കണ്ടം, ഇസ്ഹാഖ് തുടങ്ങി നിരവധി നേതാക്കളും പ്രവർത്തകരും സംബന്ധിച്ചു. യൂനുസ് വഹബി വലകെട്ട് സ്വാഗതവും അയൂബ് പള്ളിയത്ത് നന്ദിയും പറഞ്ഞു.

മസ്കറ്റിന്റെ പല ഭാഗങ്ങളിലായി പെതു സമ്മേളനങ്ങൾ, മൗലിദ് സദസുകൾ, ലഖുലേഖ വിതരണം തുടങ്ങി ബഹുമുഖ പരിപാടികൾ കാമ്പയിനിന്റെ ഭാഗമായി നടക്കും.

കാമ്പയിന്റെ
സമാപന സമ്മേളനം മുവാല മസ്ജിദുൽ ഇസ്ലാം ഓഡിറ്റോറിയത്തിൽ (നിസ് വ റോഡിൽ ബന്ദർ ലുലുവിന് എതിർവശം) നടക്കും.
ഒക്ടോബർ 13 വെള്ളിയാഴ്ച ഉച്ചക്ക് 1.00 മണിക്ക് നടക്കുന്ന സമാപന സമ്മേളനം ഖാഇദുൽ ഖൗം ബാഫഖി തങ്ങളുടെ പൗത്രനും എസ് വൈ എഫ് സ്റ്റേറ്റ് അദ്യക്ഷരുമായ സയ്യിദ് ഹാശിംബാഫഖി തങ്ങൾ ഉദ്ഘാടനം ചെയ്യും. കേരള സംസ്ഥാന ജംഇയ്യതുൽ ഉലമാ കാര്യദർശി ശൈഖുനാ കെ കെ കുഞ്ഞാലി മുസ്ല്യാർ മുഖ്യ പ്രഭാഷണം നടത്തും. മത സാമൂഹിക മേഖലയിലെ പ്രമുഖർ പങ്കെടുക്കും.

കാമ്പയിനുമായി ബന്ധപ്പെട്ട വിശദ വിവരങ്ങൾക്ക് 903 14937 ,98151311 ഈ നമ്പറുകളിൽ ബന്ധപ്പെടാൻ സംഘാടക സമിതി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *