60 വയസ്സിനു മുകളിലുള്ളവർ, ശ്വാസകോശം, വൃക്ക, കരൾ, ഹൃദയം, നാഡീസംബന്ധമായ, രക്തം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുള്ളവർ, മുതിർന്നവരിലും കുട്ടികളിലും അനിയന്ത്രിതമായ പ്രമേഹവും അമിതവണ്ണവും അനുഭവിക്കുന്നവർ, ഉംറ തീർഥാടകർ, ആരോഗ്യ മേഖലയിലെ തൊഴിലാളികൾ, ഗർഭിണികൾ, രണ്ട് വയസ്സുള്ള കുട്ടികൾ എന്നിവർക്കാണ് വാക്സിൻ നൽകുക.

മുകളിൽ പറഞ്ഞ വിഭാഗത്തിൽപ്പെടാത്ത പൗരന്മാർക്കും താമസക്കാർക്കും സ്വകാര്യ ആരോഗ്യ മേഖലയിലും വാക്‌സിൻ ലഭ്യമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ശ്വാസകോശ വ്യവസ്ഥയെ ബാധിക്കുന്നതും ഗുരുതരമായ സങ്കീർണതകളിലേക്ക് നയിച്ചേക്കാവുന്നതുമായ ഇൻഫ്‌ലുവൻസ അണുബാധ ഒഴിവാക്കാൻ, അടുത്തുള്ള ആരോഗ്യ സ്ഥാപനം സന്ദർശിച്ച് വാക്‌സിൻ സ്വീകരിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.


ശരീരവേദന / ജലദോഷം, മൊത്തത്തിലുള്ള ക്ഷീണം എന്നിവക്ക് കാരണമാകുന്ന കാലാനുസൃതമായ പകർച്ചവ്യാധിയാണ് ഇൻഫ്‌ലുവൻസ വൈറസ്. ഇത് ചിലപ്പോൾ മിക്ക ആളുകളും പനിയിൽ നിന്നും മറ്റ് ലക്ഷണങ്ങളിൽനിന്നും ഒരാഴ്ചയ്ക്കുള്ളിൽ വൈദ്യസഹായം ആവശ്യമില്ലാതെ സുഖം പ്രാപിക്കാറുണ്ട്. എന്നിരുന്നാലും, ഇൻഫ്‌ലുവൻസ ഗുരുതരമായ രോഗത്തിനോ മരണത്തിനോ കാരണമാകും. പ്രത്യേകിച്ച് പ്രായമായവർ, ഗർഭിണികൾ, ആരോഗ്യ പ്രവർത്തകർ, ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുള്ളവർ എന്നിവരിൽ.
അതേസമയം, കാലാവസ്ഥാ മാറ്റത്തെ തുടർന്ന് രാജ്യത്ത് പനി ബാധിതർ കൂടുകയാണ് നിരവധി പേരാണ് ആരോഗ്യ സ്ഥാപനങ്ങളിൽ പ്രതിദിനം ചികിത്സ തേടിയെത്തുന്നത്. പനി ബാധിതാരുക്കുന്നവർക്ക് തുടർച്ചയായി ദിവസങ്ങളോളം അസുഖം തുടരുകയും കനത്ത ക്ഷീണം അനുഭവപ്പെടുകയും ചെയ്യുന്നു.
പനി കാരണം ജോലി സ്ഥലങ്ങളിൽ പലരും അവധിയെടുക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളിലെ കാഴ്ച. വരും ദിവസങ്ങളിൽ കാലാവസ്ഥാ മറ്റം ഉണ്ടാകുമ്പോഴും പനി ബാധിതരുടെ എണ്ണം ഉയർന്നേക്കാമെന്നതിനാൽ സൂക്ഷമത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *