ഒമാനിൽ നബിദിന അവധി പ്രഖ്യാപിച്ചു. മാസപിറവി ദൃശ്യം ആവാത്തതിനാൽ റബീ ഉൽ അവ്വൽ ഒന്ന് സെപ്റ്റംബർ 17 ഞായറാഴ്ച ആയിരിക്കുമെന്ന് ഒമാൻ ഔഖാഫ് മതകാര്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. അതനുസരിച്ച് റബീ ഉൽ അവ്വൽ 12 നബി ദിനം സെപ്റ്റംബർ 28 വ്യാഴാഴ്ചയും ആയിരിക്കും. അന്ന് രാജ്യത്തെ പൊതു സ്വകാര്യ മേഖലയ്ക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ദിനങ്ങളായ വെള്ളിയാഴ്ചയും ശനിയാഴ്ചയും ഇൾപ്പെടെ മൂന്ന് ദിവസം തുടർച്ചയായി അവധി ലഭിക്കും.