മസ്കറ്റ് കെഎംസിസി മബേല ഏരിയ കമ്മിറ്റിയുടെ പത്താം വാർഷിക മഹാ സമ്മേളനത്തോടനുബന്ധിച്ചു നടക്കുന്ന മുസ്ലിം ലീഗ് പഠന ക്യാമ്പ് സെപ്റ്റമ്പർ 15 വെള്ളിയാഴ്ച്ച മബേല സെവൻഡേയ്സ് ഹാളിൽ നടക്കും.
രാവിലെ 7 മണിക്ക് ആരംഭിക്കുന്ന ക്യാമ്പിന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം ശരീഫ് സാഗർ നേതൃത്വം നൽകും.മസ്ക്കറ്റിലെ വിവിധ ഏരിയകളിൽ നിന്നും പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട 120 മെമ്പെർമാരാണ് ക്യാമ്പിൽ പ്രതിനിധികളായി പങ്കെടുക്കുന്നതെന്ന് മബേല കെഎംസിസി നേതാക്കൾ വാർത്താ കുറിപ്പിൽ അറിയിച്ചു.