ഖത്തറിൽ നടക്കുന്ന പ്രഥമ ഗൾഫ് ട്വന്റി ട്വന്റി അന്താരാഷ്ട്ര ക്രിക്കറ്റ് ചാമ്പ്യൻ ഷിപ്പിൽ ഒമാൻ ടീമിനെ ആഖിബ് ഇല്യാസ് നയിക്കും. സെപ്റ്റംബർ പതിനഞ്ചു മുതൽ ഇരുപത്തി മൂന്ന് വരെ ദോഹയിലെ വെസ്റ്റ് ഏൻഡ് പാർക് അന്താരഷ്ട്ര ക്രിക്കറ്റ് പാർക്കിലാകും മത്സരങ്ങൾ നടക്കുക. വൈസ് ക്യാപ്റ്റനായി അയാൻ ഖാനെയും തിരഞ്ഞെടുത്തു. ഖത്തർ ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന മത്സരത്തിൽ ആതിഥേയരായ ഖത്തർ, ബഹ്റൈൻ, സൗദി അറേബ്യാ, ഒമാൻ , യു എ ഇ , കുവൈറ്റ് എന്നീ ടീമുകളാവും പങ്കെടുക്കുക. എല്ലാ ടീമുകളും പരസ്പരം ഏറ്റുമുട്ടുന്ന വിധത്തിലാണ് മത്സരങ്ങളുടെ ക്രമീകരണം. ഏറ്റവും കൂടുതൽ പോയിന്റുകൾ നേടുന്ന ടീമുകളാകും ഫൈനലിൽ ഏറ്റുമുട്ടുക. . സെപ്റ്റംബർ പതിനാറിന് യു എ ഇ ക്കെതിരെയാണ് ഒമാന്റെ ആദ്യ മത്സരം.