ജാസ് കഫെയുടെയും അത്തർ അൽ മദീനയുടെയും സ്പോൺസർഷിപ്പിൽ
എൻഹാൻസ് അൽ കാമിൽ ക്രിക്കറ്റ് ടീം ഓർഗനൈസ് ചെയ്ത ശർഖിയ കപ്പ് സീസൺ 2 അൽ വാഫി അൽ മൻസൂർ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്നു . 16 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ എൻഹാൻസ് സലാല ടീം ജേതാക്കളായി . ടൂർണമെന്റിന്റെ ഫൈനലിൽ സ്റ്റാർ വാഫി യും എൻഹാൻസ് സലാലയും തമ്മിൽ ഏറ്റുമുട്ടി ടോസ് കിട്ടി ആദ്യ ബാറ്റിംഗ് തിരഞ്ഞെടുത്ത സ്റ്റാർ അൽ വാഫി 7 ഓവറിൽ 8 വിക്കറ്റ് നഷ്‌ടപ്പെടുത്തികൊണ്ട് 48 റൺസ് നേടുകയും എൻഹാൻസ് സലാല ടീം 3.5 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ചെയ്‌സ് ചെയ്യുകയും ചെയ്തു . പ്ലെയർ ഓഫ് ദി ടൂര്ണമെന്റായി എൻഹാൻസ് ടീമിന്റെ അഭിജിത് കണ്ടംബിയെയും ബേസ്ഡ് ബാറ്റിസ്മാനായി സ്റ്റാർ അൽ വാഫി യുടെ ഹഫീസിനേയും ബേസ്ഡ് ബൗളറായി എൻഹാസ് ടീമിന്റെ അഭിയെയും തിരഞ്ഞെടുത്തു . സലാല എൻഹാൻസ് ടീമിനെ നിസാമും സ്റ്റാർ അൽ വാഫി ടീമിനെ ദസ്തഗീറും നയിച്ചു . വിജയികൾക് അഫ്സൽ എടച്ചേരി ട്രോഫിയും ക്യാഷ് അവാർഡും കൈമാറി .തുടർ വർഷങ്ങളിലും ശർഖിയ കപ്പ് നടത്തുന്നതായിരിക്കുമെന്ന് ഭാരവായികളായ ഇർഷാദ്, നിസ്സാർ , നുജൂം , അയൂബ് ,ഷകീർ എന്നിവർ പറഞ്ഞു