സമൂഹങ്ങനെ ഭിന്നിപ്പിക്കുന്ന തരത്തിലുള്ള യൂണിഫോം സിവിൽ കോഡ് നമ്മുടെ രാജ്യത്ത് അപ്രായോഗികമാണെന്ന് അബ്ദുസ്സമദ് പൂക്കോട്ടൂർ പറഞ്ഞു. സമസ്ത ഇസ്ലാമിക് സെന്റർ ഒമാൻ ആസിമാ മേഖലാ സമ്മേളന പരിപാടിയുടെ ഭാഗമായി റുസൈൽ അൽ മകാരിം ഹാളിൽ നടന്ന പൊതു പരിപാടിയിൽ മുഖ്യ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ രാജ്യത്ത് ഒരുപാടു ജനസമൂഹങ്ങളും ഗോത്ര വർഗ്ഗങ്ങളും വിവിധ മതങ്ങളുമുണ്ട് ഇവർക്കെല്ലാവർക്കും ഒരു നിയമം എന്നത് നടക്കാത്ത ഒന്നാണ്. ഇത് മുസ്ലിങ്ങളെ മാത്രം ബാധിക്കുന്ന ഒരു പ്രശ്‌നമല്ല. രാജ്യത്തെ എല്ലാ ന്യൂനപക്ഷ മത വിഭാഗങ്ങളെയും ഗോത്ര വർഗങ്ങളേയും ബാധിക്കുന്ന പ്രശ്‌നം ആണെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ രാജ്യം ഒരു ബഹുമത രാജ്യം ആണ്. മതപരമായ ബഹുത്വം ഉണ്ടെങ്കിൽ നിയമപരമായ ബഹുത്വവും ഉണ്ടാകും. അവനവന്റെ വിശ്വാസം അനുസരിച്ചു മുന്നോട്ട് പോകാൻ ഭരണഘടനയുടെ ഇരുപത്തി ഒൻപതാം വകുപ്പിൽ അവകാശം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പരിപാടി പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ ഉൽഘാടനം ചെയ്തു. സമസ്ത ഇസ്ലാമിക് സെന്റർ അസിമാ മേഖല പ്രസിഡന്റ് ഷെയ്ഖ് അബ്ദുൽ റഹ്മാൻ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. യൂസഫ് മുസ്‌ലിയാർ സീബ് പ്രാർത്ഥന നിർവഹിച്ചു. എസ് ഐ സി ഒമാൻ ദേശീയ കമ്മറ്റി പ്രസിഡന്റ് അൻവർ ഹാജി, മസ്ജിദുൽ റഹ്‌മാൻ ഇമാം ഷെയ്ഖ് സൈദ് അൽ ഗാഫ്‌റി, എസ് ഐ സി ഒമാൻ നാഷണൽ കമ്മറ്റി ഓഗനൈസർ കെ എൻ എസ് മൗലവി, എസ് ഐ സി ഒമാൻ ദേശീയ കമ്മറ്റി സെക്രട്ടറി ശിഹാബുദ്ധീൻ ഫൈസി, മസ്കറ്റ് കെഎംസിസി കേന്ദ്ര കമ്മറ്റി ജനറൽ സെക്രട്ടറി റഹീം വറ്റല്ലൂർ, സൈദ് ശിവപുരം,ഹാഷിം ഫൈസി
ഷൈജൽ സാഹിബ്‌ ബൗഷർ
മോയിൻ ഫൈസി തുടങ്ങിയവർ സന്നിഹിതരായിരുന്നു. എസ് ഐ സി ദേശീയ കമ്മറ്റി വർക്കിങ് സെക്രട്ടറി അബ്ദുൽ ഷുക്കൂർ ഹാജി സ്വാഗതവും, എസ് ഐ സി അസിമാ മേഖലാ സെക്രട്ടറി കെ പി സുബൈർ ഫൈസി നന്ദിയും പറഞ്ഞു.

സമ്മേളനത്തിന്റെ ഭാഗമായി മജ്ലിസുന്നൂറും ഖാഫില ബുർദ സംഘം അവതരിപ്പിച്ച ബുർദ മജ്‌ലിസും അരങ്ങേറി

Leave a Reply

Your email address will not be published. Required fields are marked *