ഒരു ഒമാനി റിയാലിന് 214.60 ഇന്ത്യന്‍ രൂപയാണ് ഇന്നലെ ഒമാനിലെ മണി എക്‌സ്‌ചേഞ്ചുകള്‍ നല്‍കിയത്.

ആഴ്ചകളായി കരുത്തുകാട്ടുന്ന രൂപയുടെ മൂല്യം വീണ്ടുമിടിഞ്ഞു. ഒരു ഡോളറിന് 82.13 എന്ന നിരക്കിലായിരുന്നു ഇന്നലെ രൂപ. എണ്ണ വിലയിലെ വർധനവാണ് രൂപയുടെ മൂല്യം ഇടിയാൻ കാരണം.  ഒരു ഒമാനി റിയാലിന് 214.60 ഇന്ത്യന്‍ രൂപയാണ് ഇന്നലെ ഒമാനിലെ മണി എക്‌സ്‌ചേഞ്ചുകള്‍ നല്‍കിയത്. രണ്ട് ദിവസം ഈ നിരക്ക് തുടരും.

ഈ അവസരം ഉപയോഗപ്പെടുത്തി ഗൾഫ് പ്രവാസികൾ നാട്ടിലേക്ക് കൂടുതൽ പണം അയക്കാറുണ്ട്.  നിലവിലുണ്ടായ മൂല്യമിടിച്ചിൽ വിനിമയ നിരക്കുകയരാനും അതുവഴി നാട്ടിലേക്ക് പണമൊഴുകാനും ഇടയാക്കും.

അതേസമയം, രൂപയുടെ മൂല്യം പരിധി വിട്ട് ഇടിയുന്നത് വലിയ തിരിച്ചടിയാകും. ഇത് പിടിച്ചു നിർത്താൻ റിസർവ് ബാങ്ക് ഇടപെടുമെന്നാണ് കരുതുന്നത്.

Leave a Reply

Your email address will not be published. Required fields are marked *