കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശ്ശൂരിലെ ഒമാൻ പ്രവാസികളുടെ കൂട്ടായ്മയായ ഒമാൻ തൃശൂർ ഓർഗനൈസേഷന്റെ (ഓട്ടോ) പ്രഥമ കുടുംബ സംഗമം “ഹൃദയപൂർവം തൃശൂർ 2022” നവംബർ 25 വെള്ളിയാഴ്ച ബർക്കയിലെ അൽ ഇസ്രി ഫാമിൽ വെച്ച് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

ഒമാൻ തൃശൂർ ഓർഗനൈസേഷൻ കുടുംബാംഗങ്ങളുടെ വിവിധയിനം കലാ-കായിക മത്സരങ്ങൾ അരങ്ങേറി. തൃശ്ശിവപേരൂർ പെരുമ വിളിച്ചോതുന്ന സുരേന്ദ്രൻ തിച്ചൂറിന്റെ നേത്രത്വത്തിലുള്ള പഞ്ചവാദ്യം, തിരുവാതിര ക്കളി, ഉത്സവ ആഘോഷങ്ങളുടെ അവിഭാജ്യ ഘടകമായ വടം വലി, ഡാൻസ്, പാട്ട്, മിമിക്രി തുടങ്ങി കലാ പ്രകടനങ്ങളുമായി ഏറെ ഗൃഹാദുരത്വം ഉണർത്തിയ ഏറെ വർണ്ണ വിപുലമായ പരിപാടികളോടെ നടത്തിയ കുടുംബ സംഗമം തൃശ്ശൂർക്കാർ വലിയ ആഘോഷമാക്കി.

പ്രധാന കവാടം കുലച്ചു നിൽക്കുന്ന വാഴകളും ചെന്തെങ്കിൻ കരിക്കിൻ കുലകളും കൊണ്ട് അലങ്കരിച്ചു, കവാടം മുതൽ വേദി വരെ ഒരുക്കിയ കുരുത്തോല പന്തലും ചടങ്ങിന് ഏറെ മികവേകി.

കേരള തനിമ ഓർമ്മപ്പെടുത്തുന്ന തനി നാടൻ പെട്ടിക്കട വേദിയെ കൂടുതൽ മികവേറ്റി.

ഒമാൻ തൃശൂർ ഓർഗനൈസേഷൻ പ്രസിഡന്റ്‌ നജീബ് കെ. മൊയ്തീന്റെ അധ്യക്ഷതയിൽ തുടർന്ന് നടന്ന പൊതു സമ്മേളനത്തിൽ മസ്കത്ത് പ്രൊജക്റ്റ്‌ ആൻഡ് എൻവിറോണ്മെന്റ് സെർവീസസ് എംഡി ശ്രീ. ബദറുദ്ധീൻ അന്തിക്കാട് മുഖ്യാതിഥി ആയിരുന്നു. പ്രോഗ്രാം കൺവീനവർ നസീർ തിരുവത്ര സ്വാഗതം പറഞ്ഞു കൊണ്ട് തുടങ്ങിയ പ്രസ്തുത പരിപാടിയിൽ ജനറൽ സെക്രട്ടറി വാസുദേവൻ തളിയറ ഒമാൻ തൃശൂർ ഓർഗനൈസേഷന്റ പ്രവർത്തനങ്ങൾ വിശദീകരിച്ചു . ശ്രീ. റിയാസ്, സിദ്ധീഖ് എ പി എന്നിവർ ആശംസകൾ അർപ്പിച്ചു, ട്രെഷറർ അഷറഫ് വാടാനപ്പിള്ളി നന്ദിയും പറഞ്ഞു.


തൃശ്ശൂർ ജില്ലയിൽ നിന്ന് ഒമാനിലെത്തി വിവിധ മേഖലകളിൽ മലയാളി സമൂഹത്തിന് സാമൂഹിക സേവനപരമായ സംഭാവനകൾ നൽകിയ വ്യക്തിത്വങ്ങളെയും,

40 വർഷത്തിലേറെ ഒമാനിൽ പ്രവാസജീവിതം നയിച്ചവരെയും,

 കഴിഞ്ഞ വർഷത്തെ പത്താം ക്ലാസ്സ്‌ & പന്ത്രണ്ടാം ക്ലാസ്സുകളിലെ വാർഷിക പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച ഒമാനിലെ തൃശ്ശൂർ നിവാസികളുടെ മക്കളെയും ചടങ്ങിൽ ആദരിച്ചു.


ഡോക്ടർ. ആരിഫ് അലി (ആരോഗ്യ രംഗം), ശ്രീമതി. ഫബിത (യുവ വനിതാസംരംഭക), ഹല ജമാൽ (ഒമാനിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ വിദ്യഭാസ രംഗത്തെ ഉന്നമനത്തിനായി നടത്തിയ പ്രവർത്തനങ്ങൾ), റജു മരക്കാത്ത് (സാമൂഹിക സേവനം),  നിയാസ് അബ്ദുൽ ഖാദർ (ബിസിനസ്‌), ദുഫയിൽ അന്തിക്കാട് (ചലച്ചിത്ര നിർമാണം), വിനോദ് മഞ്ചേരി (ചലച്ചിത്ര അഭിനേതാവ് ), മനോഹരൻ ഗുരുവായൂർ (അഭിനേതാവ് – നാടക രംഗം), ജിനേഷ് സത്യൻ (പുരുഷ ശരീര സൗന്ദര്യം) തിച്ചൂർ സുരേന്ദ്രൻ  (വാദ്യമേളം) എം വി നിഷാദ് & മഞ്ജു നിഷാദ് (ചലച്ചിത്ര നിർമാണം, അഭിനയം) എന്നിവരെയാണ് അവരവരുടെ മേഖലയിലെ മികവിനുള്ള ആദരവിനായി തിരഞ്ഞെടുത്തത്. 


40 വർഷത്തിൽ കൂടുതൽ ഒമാൻ പ്രവാസികളായ ശ്രീ.മൈക്കിൾ, ശ്രീ. ഉബൈദ് പെരിങ്ങോട്ടുകര, ശ്രീ. ഹൈദ്രോസ് പെരിങ്ങോട്ടുകര, ശ്രീ. മോഹനൻ തോപ്പിൽ, ശ്രീ. അബ്ദുൽ ജലീൽ പാവറട്ടി, ശ്രീ. മുഹമ്മദ് ഉണ്ണി ചാവക്കാട്, ശ്രീ. കുമാരൻ ഗോപി എന്നിവരെയും ചടങ്ങിൽ ആദരിച്ചു.


കഴിഞ്ഞ അധ്യയന വർഷത്തിൽ പന്ത്രണ്ട്, പത്ത് കാസ്സുകളിൽ ഉന്നതവിജയം നേടിയ സൂര്യനാരായണൻ, ആയിഷ മുഹമ്മദ് യാസീൻ എന്നിവർക്ക് ആദരവായി മൊമെന്റോ നൽകി ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *