"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
റെയിൽവേ മേഖലയിൽ ഒമാനും യു.എ.ഇയും കൈകോർക്കുന്നതിന്റെ ഭാഗമായി ഒമാൻ റെയിൽവേയും ഇത്തിഹാദ് റെയിലും തമ്മിലുള്ള സഹകരണ കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചു. 1.160 ബില്യൺ ഒമാൻ റിയാലാണ് (ഏകദേശം 3 ബില്യൺ യു.എസ് ഡോളർ) ഇതിനായി നിക്ഷേപിക്കുന്നത്. പദ്ധതിയുടെ നടത്തിപ്പിനായി ഒമാൻ റെയിലും ഇത്തിഹാദ് റെയിലും സംയുക്തമായി ഒരു കമ്പനി സ്ഥാപിക്കും.
ഒമാനിലെ സുഹാർ മുതൽ യു എ ഇ തലസ്ഥാനമായ അബൂദബി വരെ 303 കി.മീ ദൂരത്തിലാണ് റെയിൽവേ പദ്ധതി നടപ്പിലാക്കുക. ഈ റൂട്ടിൽ മണിക്കൂറിൽ 200 കി.മീ വേഗതയിലാണ് പാസഞ്ചർ ട്രെയ്‌നുകൾ ഓടുക. ചരക്കുവണ്ടികൾക്ക 120 കി.മീറ്റർ വേഗതയായിരിക്കും. സുഹറിനും അബൂദബിക്കുമിടയിൽ 100 മിനുറ്റിന്റെ ദൈർഘ്യമാണുണ്ടാവുക. സുഹാറിനും അൽഐനിനുമിടയിൽ 47 മിനുട്ടുകൾകൊണ്ട് എത്തിച്ചേരാമെന്നതും ഇതിന്റെ പ്രത്യേകതയാണ് .