വിദ്യാഭ്യാസം നേടുന്ന പെൺകുട്ടികളിൽ 20-25 ശതമാനം മാത്രമേ തൊഴിൽ രംഗത്തുള്ളൂ.

135000 തൊഴിൽ അവസരങ്ങളാണ് പത്താം പഞ്ചവത്സര പദ്ധതിയിലൂടെ ഒമാൻ സർക്കാർ ലക്ഷ്യമിടുന്നതെന്ന് കെഎം ഷാജി.

എൻ്റെ പാർട്ടി എന്നെ തിരുത്തിയാൽ, വിമർശിച്ചാൽ അതിൽ മനം നൊന്ത് ശത്രുപാളയത്തിൽ ഞാൻ അഭയം പ്രാപിക്കും എന്ന് നിങ്ങള് വിചാരിക്കുന്നുണ്ടോയെന്ന് കേരള സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറി കെഎം ഷാജി. മസ്കറ്റ് കെഎംസിസി അൽ ഖൂദ് ഏരിയ സംഘടിപ്പിച്ച ഉദയം 2022 പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പോരാളിയുടെ ജീവിതവും സമരവും മരണവും യുദ്ധഭൂമിയിൽ തന്നെയായിരിക്കും. ശത്രുവിൻ്റെ കൂടാരത്തിൻ്റെ ചായ്പ്പിൽ ആവില്ല അദ്ദേഹം കൂട്ടിച്ചേർത്തു. 

”ആളുകളെ കൊല്ലാൻ കൊടുക്കുന്നതും നശിപ്പിക്കുന്നതുമല്ല രാഷ്ട്രീയം. കേരളത്തിലെ പ്രവർത്തകരോട് ബലിദാനികളാകാനാണ് അമിത് ഷാ ആവശ്യപ്പെട്ടത്.

താഴെ തട്ടിലെ നാട്യങ്ങളുടെ അപ്പുറത്തു കേരളം ഭരിക്കുന്ന എൽ ഡി എഫും കേന്ദ്രം ഭരിക്കുന്ന ബിജെപി യും തമ്മിൽ ഉറച്ച സൗഹൃദമാണെന്നു
അദാനി പോർട്ടിലെ സമരത്തിന്റെ നിലപാട് ഉയർത്തി കാണിച്ചുകൊണ്ട് അദ്ദേഹം വിമർശനം ഉന്നയിച്ചു. ഡീസലിന് വില കയറുമ്പോൾ സന്തോഷിക്കുന്ന രണ്ടുപേരാണ് പ്രധാനമന്ത്രിയും കേരള മുഖ്യമന്ത്രിയും. സെൽഫിയെടുക്കാൻ വന്ന യുവാവിന്റെ ഫോൺ ഒന്നരക്കിലോമീറ്റർ തട്ടിത്തെറിപ്പിച്ച പിണറായി മോദിയെ കെട്ടിപ്പിടിച്ചതിൽ അസ്വാഭാവികതയില്ലേ എന്ന് അദ്ദേഹം ചോദിച്ചു.  ഓണം ആഘോഷിക്കാൻ അമിത്ഷായെ ക്ഷണിച്ച സർക്കാർ നിലപാടിനെയും വിമർശിച്ച അദ്ദേഹം അമിത് ഷാ പങ്കെടുക്കാത്തതുകൊണ്ടു മാത്രമാണ് പിണറായി വിജയൻ നെഹ്‌റു വള്ളംകളി കാണാൻ പോകാതിരുന്നതെന്നും പരിഹസിച്ചു. വിവിധ വിഷയങ്ങളിലെ ഇരട്ടത്താപ്പ്   അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവായി ചൂണ്ടി കാണിച്ചു.

കേരളത്തിന്റെ മുഖ്യമന്ത്രിയെക്കാൾ ശൈലജ ടീച്ചർ വളരരുത് എന്ന ഒറ്റ താല്പര്യത്തിന്റെ പേരിലാണ് ശൈലജ ടീച്ചർക്ക് ലഭിച്ച മഗ്സസേ അവാർഡ് നിരസിക്കുന്നതെന്നു കെഎം ഷാജി ആക്ഷേപം ഉന്നയിച്ചു. മലബാറിലെ സമരങ്ങെല്ലാം തീവ്രവാദ സമരമാകുകയും തെക്കോട്ട് വരുമ്പോൾ അത് ഏതു സമുദായം നടത്തിയാലും അത് വെറും സമരം ആകുകയും ചെയ്യുന്നതിന്റെ രാഷ്ട്രീയം എന്താണെന്നു അദ്ദേഹം ചോദിച്ചു.

ഭാരത് ജോടോ യാത്രയോട് സിപിഎം കാണിച്ച പരാക്രമം ഒക്കെ എല്ലാവര്ക്കും അറിയാമെന്നു കെഎം ഷാജി പറഞ്ഞു. കേരളാ മന്ത്രിമാരുടെ വിദേശയാത്രയെ അദ്ദേഹം കണക്കറ്റ് പരിഹസിച്ചു.
രാഹുൽ ഗാന്ധി തീ കൊടുത്ത് ആർ എസ എസ ന്റെ കാവി കളസത്തിനാണെങ്കിലും നിന്ന് കത്തുന്നത് സിപിഎം കാരന്റെ ചുവന്ന കളസം ആണ്. ഇവിടെ കത്തിച്ചാൽ അവിടെ കത്തുന്ന ചുവന്ന കാവി കളസമാണ് സിപിഎം കാരൻ ഇപ്പോൾ ഇട്ട് കൊണ്ടിരിക്കുന്നതെന്നു കെഎം ഷാജി ആഞ്ഞടിച്ചു.

രാഹുൽ ഗാന്ധി ഇന്ത്യക്കു വേണ്ടി നടത്തുന്ന നടത്തം കണ്ടില്ലെന്ന് നടിക്കാനോ പിന്തിരിഞ് നടക്കാനോ ഞങ്ങൾക്കാവില്ലെന്നു അദ്ദേഹം പറഞ്ഞു. ആ മനുഷ്യൻ ഇന്ത്യയുടെ തെരുവിൽ ഈ രാജ്യം തിരിച്ച പിടിക്കാൻ നടക്കുന്നുണ്ടെങ്കിൽ ആരൊക്കെ ഒറ്റപ്പെടുത്തിയാലും ലീഗ് കൂടെ തന്നെ ഉണ്ടാകും എന്ന് അദ്ദേഹം ഓർമപ്പെടുത്തി.

ഒമാൻ മുന്നേറ്റത്തിന്റെ പാതയിലാണ്. വളരെ കൃത്യമായ കാഴ്ചപ്പാടുകൾ ഇവിടുത്തെ ഭരണാധികാരികൾക്ക് ഉണ്ട്. ഈ രാജ്യത്തെ നന്നാക്കി എടുക്കാൻ വലിയ പ്രോജക്ടുകൾ വരുന്നുണ്ട്. ട്വന്റി ഫോർട്ടി പ്രൊജക്റ്റ് കഴിയുമ്പോൾ ഒമാൻ മിഡ്‌ഡിലെ ഈസ്റ്റിലെ ശക്തമായ രാജ്യം ആയി മാറുമെന്ന് ഇവുടുത്തെ ഭരണാധികാരികൾ കരുതുന്നു.ആരോഗ്യ രംഗത് അടക്കം ഉത്പാദന മേഖലയിൽ സ്വേദേശീയ ഉൽപ്പന്നങ്ങളെ രാജ്യം പ്രോത്സാഹിപ്പിക്കുന്നു. കാർഷിക മൽസ്യബന്ധന മേഖലയിലും പുതിയ മാനങ്ങൾ ഒമാൻ ലക്ഷ്യമിടുന്നു. നമ്മുടെ നാട്ടിലെ മിടുക്കരായ കുട്ടികൾ ശാസ്ത്ര സാങ്കേതിക വിദ്യയിൽ ഉൾപ്പെടെ വൈദിദ്യം നേടിയാൽ അവസരങ്ങൾ ഉണ്ടാകും. ഇവിടെ പുതിയ നഗരങ്ങൾ രൂപീകരിക്കാൻ പ്ലാൻ ചെയ്യുന്നു. ആ നഗരങ്ങൾ ഒരുപാട് അവസരങ്ങൾ തുറക്കും. 135000 തൊഴിൽ അവസരങ്ങളാണ് പത്താം പഞ്ചവത്സര പദ്ധതിയിലൂടെ ഒമാൻ സർക്കാർ ലക്ഷ്യമിടുന്നത്. പുതിയ ഇടങ്ങൾ നമ്മുടെ കുട്ടികൾക്ക് പഠിപ്പിച്ചു കൊടുക്കണം. നാൽപ്പത് ശതമാനം സ്വേദേശികൾക്കും ബാക്കി അറുപത് ശതമാനത്തിന്റെ സാധ്യത ഒരു ഗവർന്മെന്റ് നമുക്ക് തുറന്ന് തന്നിരിക്കുകയാണ് . കെഎം ഷാജി പറഞ്ഞു.

കേരളത്തിൽ വിദ്യാഭ്യാസം നേടുന്ന പെൺകുട്ടികളിൽ 20-25 ശതമാനം മാത്രമേ തൊഴിൽ രംഗത്തുള്ളൂ. പെൺകുട്ടികളെ മുഖ്യധാരയിൽ കൊണ്ട് വരാൻ ഓരോ കെഎംസിസി പ്രവർത്തകരും മുൻകൈ എടുക്കണം. കല്യാണം കഴിയുന്നത് വരെ പഠിപ്പിക്കാൻ അല്ല പെൺ കുട്ടികളെ പഠിപ്പിക്കേണ്ടത്. അവർ പഠിക്കുന്നത് വരെ പഠിക്കുകയും പഠിക്കുന്നതിനുള്ള ജോലിയും എടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. കച്ചവടം നേരിട്ട് ആൺകുട്ടികളെ ആണ് നമ്മൾ ഏൽപ്പിക്കാറ്. നല്ല കഴിവുള്ള പെൺകുട്ടികൾ ബിസിനസ്സും ചെയ്യും. പെൺകുട്ടികളെ പരമാവധി തൊഴിൽ ഇടങ്ങളിൽ എത്തിക്കണം. ആ ഉത്തരവാദിത്വം ഏറ്റെടുക്കാൻ ഈ സമൂഹം തയ്യാറാകണം കെഎം ഷാജി പറഞ്ഞു.

കോവിഡ് മഹാമാരിയുടെ സമയത്തു മസ്‌കറ്റിലെ പ്രവാസി സമൂഹത്തിനു വേണ്ടി സ്തുത്യർഹമായ സേവനങ്ങൾ ചെയ്ത
ബദർ അൽ സമാ ഹോസ്പിറ്റൽ എം.ഡി. അബ്ദുൽ ലത്തീഫ്, മസ്കറ്റ് പ്രീമിയർ മെഡിക്കൽ സെന്റർ എം.ഡി. സുബൈർ കണ്ടിയിൽ, , മലബാർ ഗോൾഡ്‌ & ഡയമണ്ട്സ് റീജ്യനൽ ഹെഡ് നജീബ്, അൽ സലാമ പോളിക്ലിനിക് മാനേജിംഗ് പാർട്ണർ ഡോ. റഷീദ്, മസ്കറ്റ് കെ.എം.സി.സി സീനിയർ നേതാവ് എം.ടി.അബൂബക്കർ എന്നിവരെ ചടങ്ങിൽ ആദരിക്കുച്ചു.

മസ്കറ്റ് കെഎംസിസി കേന്ദ്ര കമ്മറ്റി പ്രസിഡന്റ് റഹീസ് അഹമ്മദ്, ജനറൽ സെക്രട്ടറി റഹീം വറ്റല്ലൂർ, അൽഖൂദ് കെ.എം.സി.സി പ്രസിഡന്റ് അബ്ദുൽ ഹമീദ് പേരാമ്പ്ര, ജനറൽ സെക്രട്ടറി ടി.പി. മുനീർ, മബേല കെഎംസിസി , റുസൈൽ കെഎംസിസി സീബ് കെഎംസിസി ഭാരവാഹികൾ എന്നിവർ സംസാരിച്ചു.

ഒമാനിലെ കെഎം ഷാജിയുടെ പരിപാടി ഇന്സൈഡ് ഒമാനിൽ തത്സമയം സംപ്രേക്ഷണം ചെയ്തിരുന്നു

Leave a Reply

Your email address will not be published. Required fields are marked *