മസ്‌ക്കറ്റ്-കൊച്ചി എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍നിന്ന് പുക ഉയര്‍ന്നു ;യാത്രക്കാരെ ഒഴിപ്പിച്ചു
എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ പുക ഉയർന്നതിനെ തുടർന്ന് യാത്രക്കാരെ ഒഴിപ്പിച്ചു. മസ്ക്കറ്റ് വിമാനത്താവളത്തിൽ വെച്ചായിരുന്നു സംഭവം. മസ്ക്കറ്റ്-കൊച്ചി IX-442 വിമാനത്തിൽ നിന്നാണ് പുക ഉയർന്നത്. വിമാനം റൺവേയിൽ പറക്കുന്നതിനായി തയ്യാറെടുത്ത് നിൽക്കുകയായിരുന്നുവെന്നാണ് വിവരം. യാത്രക്കാരെ സ്ലൈഡുകളിലൂടെയാണ് ഇറക്കിയത്. 141 യാത്രക്കാരും ആറ് ക്രൂ അംഗങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നു. എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.