"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
മസ്കറ്റ് KMCC അൽഖൂദ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ” ഉദയം 2022 ” എന്ന പരിപാടി സെപ്റ്റംബർ 15 വ്യാഴാഴ്ച രാത്രി 9 മണിക്ക് അൽഖൂദ് അൽ അസല ഓഡിറ്റോറിയത്തിലെ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ നഗറിൽ വെച്ച് നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു .
കേരള സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറി കെ.എം.ഷാജി മുഖ്യപ്രഭാഷണം നടത്തും .അതോടൊപ്പം കോവിഡ് മഹാമാരിയുടെ സമയത്തു മസ്‌കറ്റിലെ പ്രവാസി സമൂഹത്തിനു വേണ്ടി സ്തുത്യർഹമായ സേവനങ്ങൾ ചെയ്ത
ബദർ അൽ സമാ ഹോസ്പിറ്റൽ എം.ഡി. അബ്ദുൽ ലത്തീഫ്, മസ്കറ്റ് പ്രീമിയർ മെഡിക്കൽ സെന്റർ എം.ഡി. സുബൈർ കണ്ടിയിൽ, , മലബാർ ഗോൾഡ് & ഡയമണ്ട്സ് റീജ്യനൽ ഹെഡ് നജീബ്, അൽ സലാമ പോളിക്ലിനിക് മാനേജിംഗ് പാർട്ണർ ഡോ. റഷീദ്, മസ്കറ്റ് കെ.എം.സി.സി സീനിയർ നേതാവ് എം.ടി.അബൂബക്കർ എന്നിവരെ ചടങ്ങിൽ ആദരിക്കും
ചടങ്ങിലേക്ക് എല്ലാവർക്കും പ്രവേശനം ഉണ്ടായിരിക്കും . പത്ര സമ്മേളനത്തിൽ അൽഖൂദ് കെ.എം.സി.സി പ്രസിഡന്റ് അബ്ദുൽ ഹമീദ് പേരാമ്പ്ര, ജനറൽ സെക്രട്ടറി ടി.പി. മുനീർ, ട്രഷറർ ഷാജഹാൻ തായാട്ട്, CVM ബാവ വേങ്ങര, അബ്ദുൽ ഹക്കീം പാവറട്ടി, എൻ.എ.എം ഫാറൂഖ് , ഇഖ്ബാൽ കൂനിയിൽ,സമദ് മുക്കാലക്കൽ, എന്നിവർ പങ്കെടുത്തു.