"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
ആകാശ വിസ്മയം കാണാനെത്തിയത് നൂറുകണക്കിന് ആളുകൾ ….
ബഹിരാകാശത്തു ഇന്നലെ ദൃശ്യമായ ” ശനി ” ” വ്യാഴം ” എന്നീ ഗ്രഹങ്ങളുടെ അസുലഭ ദൃശ്യം കാണാനെത്തിയത് നൂറുകണക്കിന് ആളുകൾ . ഒമാൻ അസ്ട്രോണോമിക്കൽ സൊസൈറ്റിയുടെയും, പി.ഡി.ഓ യുടെയും ആഭിമുഖ്യത്തിലാണ് പൊതുജനങ്ങൾക്കായി ഈ ദൃശ്യവിരുന്ന് ഒരുക്കിയത്
സീബിലെ വിലായത്തിലെ അൽ സഹ്വ ഗാർഡനിൽ നടന്ന ജ്യോതിശാസ്ത്ര നിരീക്ഷണ പരിപാടിയിൽ ജ്യോതിശാസ്ത്ര കാര്യ വകുപ്പിനെ പ്രതിനിധീകരിച്ച് എൻഡോവ്മെന്റ്, മതകാര്യ മന്ത്രാലയം പങ്കെടുത്തു. പൗരന്മാരുടെയും താമസക്കാരുടെയും വലിയ സാന്നിധ്യമാണ് പരിപാടിക്ക് സാക്ഷ്യം വഹിച്ചത്,” ജ്യോതിശാസ്ത്ര കാര്യ വകുപ്പ് ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.