കുടിവെള്ളമെന്ന് കരുതി രാസലായനി കുടിച്ച് കെയ്റോയില്‍ നിന്നും സലാലയിലേക്ക് വന്ന ചരക്ക് കപ്പലില്‍ വെച്ച് ആഗസ്ത് 11ന് ആണ് ജോസ് തോമസ് മരണപ്പെട്ടത്

മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ക്ക് ആഴ്ചകളായി നേതൃത്വം നൽകിയ ഒമാനിലെ സാമൂഹിക പ്രവർത്തകൻ കെഎംസിസി നേതാവ് ഷമീർ പി ടി കെ ഫേസ് ബുക്കിൽ എഴുതുന്നു.

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന Aurus Ship Management ലെ എൻജിനീയർ ആയി ജോലി ചെയ്തിരുന്ന ജോസ് തോമസ് കൈറോ യിൽ നിന്നും സലാലയിലേക്ക് വന്ന ബി എസ്‌ ജി ബാർബഡോസ് എന്ന ചരക്ക് കപ്പലിലാണ് ആഗസ്റ്റ് ആദ്യവാരം സലാല തീരത്ത് എത്തിയത്. കുടിവെള്ളം എന്ന ധാരണയിൽ കപ്പലിൽ സൂക്ഷിച്ചിരുന്ന രാസലായനി അറിയാതെ കുടിച്ചതിനെ തുടർന്ന് ആഗസ്റ്റ് 11 ന് ആണ് ജോസ് മരണപ്പെട്ടത്. സലാല തുറമുഖത്ത് മൃതദേഹം ഇറക്കാൻ സാധിക്കാത്തതിന്റെ തുടർന്ന് കപ്പൽ സൊഹാർ തുറമുഖത്തു എത്തിക്കുകയും സൊഹാർ മോർച്ചറിയിൽ സൂക്ഷിക്കുകയും ചെയ്തു.

മൃതദേഹം നാട്ടിലേക്ക് എത്തിക്കുവാനുള്ള ശ്രമങ്ങൾ അന്ന് മുതൽ ആരംഭിച്ചെങ്കിലും നിയമനടപടികളിലെ നൂലാമാലകളിൽ പെട്ട്‌ എല്ലാത്തിനും കാല താമസം നേരിട്ടു. മകന്റെ മൃതദേഹം അവസാനമായി ഒരു നോക്ക് കാണുവാൻ കാത്തിരിക്കുന്ന മാതാ പിതാക്കൾക്കും സഹോദരന്റെ മുഖം അവസാനമായി കാണുവാൻ എല്ലാ വാതിലുകളും മുട്ടിക്കൊണ്ടിരുന്ന സഹോദരിക്കും മുൻപിൽ മരണ ശേഷവും വിട്ടു വീഴ്ച ചെയ്യാതെ വാശിയും വൈരാഗ്യവുമായി കഴിയുന്നവരെയും ഇതിനിടയിൽ അഭിമുഖീകരിക്കേണ്ടി വന്നു.

മലയാളി ആണെങ്കിലും ജോസും സഹോദരിയും മാതാപിതാക്കൾക്കൊപ്പം കർണാടകയിലെ കുടകിലാണ് ഇപ്പോൾ താമസം. ഇന്ന് രാത്രി 10 മണിക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ കണ്ണൂരിലേക്ക് കൊണ്ട് പോകുന്ന മൃതദേഹം കുടകിൽ സംസ്കരിക്കും

പരേതാത്മാവിന് നിത്യ ശാന്തി nerunnu🙏🙏

Leave a Reply

Your email address will not be published. Required fields are marked *