"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
തര്‍മ്മത്ത് കെ.എം.സി.സി സംഘടിപ്പിക്കുന്ന “ദില്‍ഹേ തര്‍മ്മത്ത് 2022 “
പോസ്റ്റർ പ്രകാശനം മക്ക ഹൈപ്പർ മാർക്കറ്റ് MD മമ്മൂട്ടി സാഹിബ് നിർവഹിച്ചു.
വിപുലമായ പരിപാടികളോടെ സെപ്റ്റംബർ -16 – 2022 അൽബഷായിർ ഹാളിൽ വച്ചാണ് ദില്‍ഹേ തര്‍മ്മത്ത് 2022 അരങ്ങേറുക, മുസ്ലിം ലീഗിന്റെ സമുന്നതരായ നേതാക്കളായ അഡ്വക്കറ്റ് ഫൈസൽ ബാബു ഫാത്തിമ തഹ്‌ലിയ എന്നിവർ പരിപാടിയിൽ സംബന്ധിക്കും.
ആബിദ് കണ്ണൂരും, ഫാസില ബാനുവും ,ആയിഷ ബതൂലും നയിക്കുന്ന ഇശൽ സംഗമവും അന്നേദിവസം വേദിയിൽ അരങ്ങറുമെന്നു തര്‍മ്മത്ത് കെ.എം.സി.സി ഭാരവാഹികൾ അറിയിച്ചു.