ഗള്‍ഫ് രാജ്യങ്ങളിലെ നഴ്‌സിംഗ് ലൈസന്‍സിന് നോര്‍ക്ക റൂട്ട്‌സ് വഴി പരിശീലനം.

വിദേശത്ത് തൊഴില് തേടുന്നവര്ക്ക് നൈപുണ്യം മെച്ചപ്പെടുത്തുന്നതിന് നഴ്‌സിംഗ് ഇന്സ്റ്റിറ്റ്യൂട്ട് ഫോര് കരിയര് എന്ഹാന്സ്‌മെന്റ് ( NICE ACADEMY) മുഖേന നോര്ക്ക റൂട്ട്‌സ് നൈപുണ്യ വികസന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. വിദേൾ നഴ്‌സിംഗ് മേഖലകളിൽ തൊഴില് നേടുന്നതിന് അതത് രാജ്യങ്ങളിലെ സര്ക്കാര് ലൈസന്സിംഗ് പരീക്ഷ പാസാകേണ്ടതുണ്ട്. HAAD/MOH/DHA/PROMETRIC/NHRA തുടങ്ങിയ പരീക്ഷകള് പാസാകുന്നതിന് കേരള സര്ക്കാര് സ്ഥാപനമായ കേരള അക്കാദമി ഫോര് സ്‌കില്സ് എക്‌സലന്സിന്റെ അംഗീകൃത സ്ഥാപനമായ നഴ്‌സിംഗ് ഇന്സ്റ്റിറ്റ്യൂട്ട് ഫോര് കരിയര് എന്ഹാന്സ്‌മെന്റ് (NICE) മുഖാന്തിരമാണ് നോര്ക്ക റൂട്ട്‌സ് പരിശീലനം നല്കുക.

ബി.എസ്.സി നഴ്‌സിംഗും കുറഞ്ഞത് രണ്ട് വര്ഷത്തെ പ്രവര്ത്തി പരിചയവും ഉള്ള ഉദ്യോഗാര്ത്ഥികള്ക്ക് അപേക്ഷിക്കാവുന്നതാണ്. നഴ്‌സിംഗ് രംഗത്ത് കൂടുതല് പ്രവര്ത്തി പരിചയം ഉള്ളവര്ക്കും നോര്ക്ക റൂട്ട്‌സ് ഷോര്ട്ട് ലിസ്റ്റ് ചെയ്തിട്ടുള്ളവര്ക്കും മുന്ഗണന ലഭിക്കും. അപേക്ഷകരില് നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 40 പേര്ക്കാണ് പരിശീലനം. കോഴ്‌സ് തുകയുടെ 75 ശതമാനം നോര്ക്ക വഹിക്കും. പട്ടിക ജാതി പട്ടിക വര്ഗ്ഗ ബി.പി.എല് വിഭാഗത്തില്പ്പെടുന്നവര്ക്ക് പരിശീലനം സൗജന്യമാണ്.

താല്പര്യമുള്ളവര് 2022 ആഗസ്റ്റ് 30 നു മുമ്പ് www.norkaroots.org വെബ്ലൈറ്റില് നല്കിയിട്ടുള്ള ലിങ്ക് മുഖേന രജിസ്റ്റര് ചെയ്യണമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര് അറിയിച്ചു. കൂടുതല് വിവരങ്ങള്ക്ക് ടോള് ഫ്രീ നമ്പറായ 1800-425-3939 ല് ബന്ധപ്പെടാവുന്നതാണ്.

Purushottam Ad

Leave a Reply

Your email address will not be published. Required fields are marked *