മസ്‌കത്ത്, സുഹാർ രാജ്യാന്തര വിമാനത്താവളങ്ങളിലെത്തി ബസ് മാർഗം യു എ ഇയിലേക്ക് യാത്ര ചെയ്യുകയാണ് പ്രവാസികൾ

ഇ​ന്ത്യ​യി​ൽ​നി​ന്ന്​ യു.​എ.​ഇ​യി​ലേ​ക്ക്​ ടി​ക്ക​റ്റ്​ നി​ര​ക്ക്​ കു​തി​ച്ചു​യ​ർ​ന്ന​തോ​ടെ അ​ൽ​പം ‘വ​ള​ഞ്ഞ വ​ഴി’ തേ​ടു​ക​യാ​ണ്​ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ. അ​വ​ധി​ക്കാ​ലം അ​വ​സാ​നി​ക്കാ​റാ​യ​തോ​ടെ ഒ​മാ​ൻ ഉ​ൾ​പ്പെ​ടെ മ​റ്റ്​ ജി.​സി.​സി രാ​ജ്യ​ങ്ങ​ൾ വ​ഴി യു.​എ.​ഇ​യി​ൽ എ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്​ അ​വ​ർ. കു​റ​ഞ്ഞ വ​രു​മാ​ന​ക്കാ​രാ​യ പ്ര​വാ​സി​ക​ളി​ൽ ന​ല്ലൊ​രു ശ​ത​മാ​ന​വും ‘വ​ൺ സ്​​റ്റോ​പ്​’ വി​മാ​ന​ങ്ങ​ളാ​ണ്​ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.

വേ​ന​ല​വ​ധി ക​ഴി​ഞ്ഞ്​ ആ​ഗ​സ്റ്റ്​ അ​വ​സാ​ന​ത്തോ​ടെ യു.​എ.​ഇ​യി​ൽ സ്കൂ​ളു​ക​ൾ തു​റ​ക്കും. ഈ ​സ​മ​യ​ത്ത്​ കൊ​ച്ചി​യി​ൽ നി​ന്ന്​ ദു​ബൈ​യി​ലേ​ക്ക്​ നേ​രി​ട്ടു​ള്ള വി​മാ​ന​ങ്ങ​ൾ​ക്ക്​ 1500 ദി​ർ​ഹം മു​ത​ൽ മു​ക​ളി​ലേ​ക്കാ​ണ്​ നി​ര​ക്ക്. എ​ന്നാ​ൽ, വ​ൺ സ്​​റ്റോ​പ്​ വി​മാ​ന​ങ്ങ​ളി​ൽ 1000 ദി​ർ​ഹം മു​ത​ൽ ടി​ക്ക​റ്റ്​ ല​ഭ്യ​മാ​ണ്. നാ​ലു​പേ​ർ അ​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​ന്​ ഇ​തു​വ​ഴി 2000 ദി​ർ​ഹം വ​രെ ലാ​ഭി​ക്കാ​ൻ ക​ഴി​യും. 10 മ​ണി​ക്കൂ​റി​ൽ അ​ധി​കം യാ​ത്ര ചെ​യ്താ​ൽ ഇ​ത്ര​യും തു​ക ലാ​ഭി​ക്കാ​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലാ​ണ്​ ഇ​വ​രെ ഒ​മാ​ൻ വ​ഴി​യു​ള്ള സ​ഞ്ചാ​രം തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. കൊ​ച്ചി​യി​ൽ​നി​ന്ന്​ മ​സ്ക​ത്തി​ലേ​ക്ക്​ 600-700 ദി​ർ​ഹം മാ​ത്ര​മാ​ണ്​ ടി​ക്ക​റ്റ്. ഒ​മാ​നി​ലെ ഓ​ൺ അ​റൈ​വ​ൽ വി​സ​യു​മെ​ടു​ത്ത്​ അ​വി​ടെ​നി​ന്ന്​ ബ​സി​ൽ ദു​ബൈ​യി​ൽ എ​ത്തി​യാ​ൽ പോ​ലും 1000 ദി​ർ​ഹ​മി​ൽ താ​ഴെ​യേ ചെ​ല​വ്​ വ​രൂ. യു.​എ.​ഇ വി​സ​യു​ള്ള​വ​ർ​ക്ക്​ 60 ദി​ർ​ഹ​മി​ന്​ ഒ​മാ​നി​ലെ ഓ​ൺ അ​റൈ​വ​ൽ വി​സ ല​ഭി​ക്കും

അതേസമയം, ഒമാൻ വഴി യു എ ഇയിലേക്ക് യാത്ര ചെയ്യുന്നവർ വർധിച്ചതോടെ പാക്കേജുകൾ പ്രഖ്യാപിച്ച് ഒമാനിലെയും നാട്ടിലെയും ട്രാവൽ ഏജൻസികളും രംഗത്തുണ്ട്. വിമാന ടിക്കറ്റ്, ഒമാൻ സന്ദർശക വിസ, വിസ മെസ്സേജ്, ബസ് ടിക്കറ്റ് എന്നിവയെല്ലാം ഉൾപ്പെടെ പാക്കേജുകളാണ് ലഭ്യമാക്കിയിരിക്കുന്നത്. കൂടുതൽ യാത്രക്കാരുണ്ടെങ്കിൽ ഏജന്സികള് ബസ് ഗ്രൂപ്പ് ടിക്കറ്റ് എടുത്ത് യു എ ഇയിലേക്ക് യാത്രാ സൗകര്യം ഒരുക്കുകയും ചെയ്യുന്നു.

യു എ ഇയിലേക്ക് നേരിട്ടുള്ള ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നത് പ്രവാസികൾക്ക് തിരിച്ചടിയായ ഈ സാഹചര്യത്തിൽ ഒമാൻ വഴിയുള്ള യാത്രാ സൗകര്യം ഏറെ ആശ്വാസകാര്യമായി യുഎ പ്രവാസികൾ കരുതുന്നു.

Purushottam Ad

Leave a Reply

Your email address will not be published. Required fields are marked *