"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
ഭാരതത്തിന്റെ എഴുപത്തി അഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാനിൽ നിന്നും കേരളമടക്കം വിവിധ ഇന്ത്യൻ സെക്ടറുകളിലേക്കുള്ള ടിക്കറ്റ് നിരക്കിൽ വൻ ഓഫാറുകൾപ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്
മസ്കത്തിൽ നിന്ന് തിരുവനന്തപുരത്തേക്ക് 30 റിയാലും കണ്ണൂരിലേക്ക് 36 റിയാലും കൊച്ചിയിലേക്ക് 39 റിയാലും കോഴിക്കോട്ടേക്ക് 44 റിയാലും എയർ ഇന്ത്യ എക്സ്പ്രസ് ടിക്കറ്റ് നിരക്ക്.
വൺ ഇന്ത്യ, വൺ ഫെയർ എന്ന പേരിൽ നടക്കുന്ന പ്രമോഷൻ ക്യാമ്പയിന്റെ ഭാഗമായി എയർ ഇന്ത്യയും നിരക്കിളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമാനിൽ നിന്നും ഇന്ത്യയിലേക്ക് 31 .100 മുതലാണ് ഓഫർ നിരക്കുകൾ. നേരിട്ടുള്ള വിമാനങ്ങളിൽ മാത്രമാണ് ഈ ഓഫ്ഫർ. കേരളത്തിലേക്ക് കണ്ണൂരിലേക്ക് മാത്രമാണ് നേരിട്ട് എയർ ഇന്ത്യ വിമാനം സർവീസ് നടത്തുന്നുള്ളു. ഫലത്തിൽ കണ്ണൂരിലേക്ക് മാത്രമാണ് എയർ ഇന്ത്യയുടെ ഈ ഓഫർ ലഭിക്കുക. കുറഞ്ഞ നിരക്കുകൾക്കൊപ്പം ബാഗേജ് പരിധി മുപ്പത് കിലോയിൽ നിന്ന് 35 കിലോ ആയി ഉയർത്തുകയും ചെയ്തു.
മസ്കത്തിൽ നിന്ന് കണ്ണൂരിലേക്കു മാത്രമാണ് നിലവിൽ എയർ ഇന്ത്യ സർവീസ് നടത്തുന്നത്. ആഗസ്ത് 21ന് മുമ്പ് ടിക്കറ്റ് എടുക്കുന്നവർക്ക് 36 റിയാലാണ് ടിക്കറ്റ് നിരക്ക്. ഈ ടിക്കറ്റിൽ യാത്ര ചെയ്യാനുള്ള അവസാന തീയതി ഒക്ടോബർ 15 ആണ്. ആഴ്ചയിൽ മൂന്ന് സർവീസുകളാണ് എയർ ഇന്ത്യ നടത്തുന്നത്. ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിൽ വൈകീട്ട് 4.30ന് മസ്കത്തിൽ നിന്ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം രാത്രി 9.20ന് കണ്ണൂരിൽ എത്തും. കണ്ണൂരിൽ നിന്ന് രാത്രി 10.20ന് പുറപ്പെട്ട് ഒമാൻ സമയം 12.20 മസ്കറ്റിൽ തിരികെയെത്തും. ബജറ്റ് വിമാനല്ലാത്ത എയർ ഇന്ത്യ വരുത്തുന്ന നിരക്കിളവിന് പ്രവാസികൾക്കിടയിൽ നല്ല സ്വീകാര്യത ലഭിച്ചേക്കും.