"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
ഇന്ത്യയില് നിന്നുള്ള രജിസ്റ്റേര്ഡ് നഴ്‌സുമാര്ക്ക് മികച്ച അവസരങ്ങള്ക്ക് വഴിയൊരുക്കി യു.കെയിലേക്ക് നോര്ക്ക റൂട്ട്‌സ് ഫാസ്റ്റ്ട്രാക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. യു.കെ എന്.എച്ച്.എസ് ട്രസ്റ്റുമായി ചേര്ന്ന് നടത്തുന്ന റിക്രൂ ട്ട്മെന്റിന്റെ ഭാഗമായി ആഴ്ചയില് 20 ഓണ്ലൈന് അഭിമുഖങ്ങളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. റിക്രൂട്ട്മെന്റ് പൂര്ണമായും സൗജന്യമാണ്.
ബി.എസ.സി അഥവാ ജി.എന്.എം യോഗ്യതയും കുറഞ്ഞത് ഒരു വര്ഷത്തെ പ്രവര്ത്തി പരിചയവുമുള്ളവര്ക്ക് അഭിമുഖത്തില് പങ്കെടുക്കാം. മൂന്ന് വര്ഷത്തിനകമുള്ള പ്രവര്ത്തി പരിചയമാണ് പരിഗണിക്കുന്നത്.
ഒ.ഇ.ടി/ ഐ.ഇ.എല്.ടി.എസ് എന്നിവയിലേതെങ്കിലും ഒന്നില് നിശ്ചിത സ്‌കോര് ഉണ്ടായിരിക്കണം അംഗീകരിക്കപ്പെട്ട സ്‌കോര് : ഐ.ഇ.എല്.ടി.എസ്.-ലിസണിംഗ്, റീഡിംഗ്, സ്പീക്കിംഗ് -7 വീതം, റൈറ്റിംഗ്-6.5, ഒ.ഇ.ടിയില് ഓരോ സെക്ഷനും ബി ഗ്രേഡും റൈറ്റിംഗില് സി പ്ലസും.
അഭിമുഖത്തില് വിജയിക്കുന്ന വിദ്യാര്ഥികള് യു.കെയില് എത്തിയ ശേഷം ഒ.എസ്.സി.ഇ (ഒബ്ജക്ടീവ് സ്ട്രക്ച്ചറല് ക്ലിനിക്കല് എക്‌സാമിനേഷന്) വിജയിക്കേണ്ടതാണ്.
ഒ.എസ്.സി.ഇ വിജയിക്കുന്നതു വരെ 24882 പൗണ്ട് വാര്ഷിക ശമ്പളം ലഭിക്കും. അതിനു ശേഷം 25655 മുതല് 31534 പൗണ്ട് വരെയാണ് ശമ്പളം. ബയോഡാറ്റ, ലാംഗ്വേജ് ടെസ്റ്റ് റിസള്ട്ട്, ഫോട്ടോ, ഡിഗ്രി/ ഡിപ്ലോമ (നഴ്‌സിംഗ്) സര്ട്ടിഫിക്കറ്, എക്‌സ്പീരിയന്സ് സര്ട്ടിഫിക്കറ്റ്, മോട്ടിവേഷന് (കവറിങ്) ലെറ്റര്, ട്രാന്സ്‌ക്രിപ്ട്, പാസ്‌പോര്ട്ട് കോപ്പി, എന്നിവ സഹിതം www.norkaroots.org എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമര്പ്പിക്കാവുന്നതാണെന്ന് സി ഇ ഒ
അറിയിച്ചു.ഇ-മെയില് uknhs.norka@kerala.gov.in
സംശയനിവാരണത്തിന് നോര്ക്ക റൂട്‌സിന്റെ ടോള് ഫ്രീ നമ്പറില് 18004253939 ഇന്ത്യയില് നിന്നും +91 8802 012345 (മിസ്സ്ഡ് കാള് സര്വീസ് )വിദേശത്ത് നിന്നും ബന്ധപ്പെടാവുന്നതാണ്.