സലാലയിൽ കടലിൽ വീണ്​ അഞ്ച് ഇന്ത്യക്കാരെ കാണാതായ സംഭവത്തിൽ രണ്ടുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. 

സലാലയിൽ കടലിൽ വീണ്​ അഞ്ച് ഇന്ത്യക്കാരെ കാണാതായ സംഭവത്തിൽ രണ്ടുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ഇന്ന് രാവിലെയാണ് സിവിൽ ഡിഫൻസ്​ ആൻഡ്​ ആംബുലൻസ്​ അതോറിറ്റിയു​ടെ​ നേതൃത്വത്തിലുള്ള സംഘം മൃതദേഹങ്ങൾ കണ്ടെക്കുന്നത്​. മറ്റുള്ളവർക്കായി തിരച്ചിൽ നടന്ന്​ കൊണ്ടിരിക്കുകയാണെന്ന്​ അധികൃതർ അറിയിച്ചു.

അപകടം നടന്ന ഉടന്നെതന്നെ സ്ഥലത്ത്​ ഹെലികോപ്​ടറിന്റെയും മറ്റും സഹായത്തോടെ തിരച്ചിൽ ആരംഭിച്ചിരുന്നു. പ്രക്ഷുബ്​ധമായ കടൽ രക്ഷാപ്രവർത്തനങ്ങൾക്ക്​ വെല്ലുവിളിയാകുന്നുണ്ട്​ എന്നാണ്​ അറിയാൻ കഴിയുന്നത്​. മൂന്ന്​ കുട്ടികളടക്കം അഞ്ച്​ ഇന്ത്യക്കാരെ ഞായറാഴ്ചയാണ്​ കടലിൽ വീണ്​ കാണാതാകുന്നത്​​. ടൂറിസ്റ്റ് കേന്ദ്രമായ മുഗ്സെയിലിൽ സുരക്ഷാ ബാരിക്കേഡ് മറികടന്ന് ഫോട്ടോ എടുക്കാൻ ശ്രമിക്കുമ്പോഴായിരുന്ന​ അപകടം.

ദുബൈയിൽനിന്നെത്തിയ ഉത്തരേന്ത്യക്കാരാണ് അപകടത്തിൽപെട്ടത്. ഉയർന്നു പൊങ്ങിയ തിരമാലയിൽ പെടുകയായിരുന്നു. അപകടത്തിൽപ്പെട്ട മൂന്നുപേരെ സിവിൽ ഡിഫൻസ്​ ആൻഡ്​ ആംബുലൻസ്​ അധികൃതർ രക്ഷപ്പെടുത്തിയിരുന്നു. ഒരുകുടുംബത്തിലെ അംഗങ്ങളാണ്​ അപകടത്തിൽപ്പെട്ടവർ.
( ഫോട്ടോ കടപ്പാട് : സിവിൽ ഡിഫൻസ് ആംബുലൻസ് അതോറിറ്റി )

Leave a Reply

Your email address will not be published. Required fields are marked *