“മൈലാഞ്ചി ” അപ്രതീക്ഷിത സമ്മാനങ്ങളുമായി ജോയ് ആലുക്കാസ് എക്സ്ചേഞ്ച്
കോവിഡ് മഹാമാരി സൃഷ്ടിച്ച സാമൂഹിക നിയന്ത്രണങ്ങൾ പരിപൂർണ്ണമായി മാറിയ ശേഷമുള്ള ഏറ്റവും വലിയ സ്റ്റേജ് ഷോ ഇക്കഴിഞ്ഞ ജൂലൈ പത്തിന് അൽ ഫലാജ് ഹോട്ടലിലെ ഗ്രാൻഡ് ഹാളിൽ അരങ്ങേറി . ” മൈലാഞ്ചി ” എന്ന പേരിൽ നടന്ന മെഗാ സ്റ്റേജ് ഷോയിൽ മലയാളത്തിലെ പ്രമുഖ സിനിമ താരം സരയൂവിന്റെ നേതൃത്വത്തിൽ നിരവധി കലാകാരന്മാർ വിവിധ കലാ പരിപാടികൾ പരിപാടികൾ അവതരിപ്പിച്ചു
മൂന്നു മണിക്കൂറിലേറെ നീണ്ടു നിന്ന പരിപാടിക്കിടെ ഒമാനിലെ പ്രമുഖ ധനവിനിമയ ഇടപാട് സ്ഥാപനമായ ജോയ് ആലുക്കാസ് എക്സ്ചേഞ്ച് പ്രേക്ഷകർക്ക് വിവിധങ്ങളായ സമ്മാനങ്ങളും നൽകി . പരിപാടി കാണാൻ എത്തിയവർക്കെല്ലാം നൽകിയ സമ്മാന കൂപ്പണുകൾ നറുക്കിട്ടെടുത്താണ് , വിവിധ ഇടവേളകളിൽ പ്രേക്ഷകർക്ക് ആകർഷങ്ങളായ സമ്മാനങ്ങൾ നൽകിയത് . മെഗാ സമ്മാനമായ മൊബൈൽ ഫോൺ ലഭിച്ചത് സജിത രഘുനാഥനാണ് . ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ജനറൽ മാനേജർ നിക്‌സൺ ബേബി മെഗാ സമ്മാനം കൈമാറി . “

ഏകദേശം മൂന്നു വർഷത്തിലേറെയായി കോവിഡ് സൃഷ്ട്ടിച്ച സാമൂഹിക നിയന്ത്രണങ്ങൾ മൂലം അടച്ചിട്ട മുറികളിൽ മാസങ്ങളോളം നമുക്കെല്ലാം കഴിയേണ്ടി വന്നു , മഹാമാരിയുടെ നിയന്ത്രണങ്ങൾ മാറിയപ്പോൾ ഏറെക്കാലത്തിനു ശേഷം നടന്ന ” മൈലാഞ്ചി ” എന്ന കലാസന്ധ്യ അക്ഷരാർത്ഥത്തിൽ പ്രേക്ഷകർക്ക് തികച്ചും മറക്കനാവാത്ത അനുഭവമാണ് സമ്മാനിച്ചത് എന്നും , ഈ പരിപാടിയുടെ ഭാഗമാകാൻ സാധിച്ചതിൽ അഭിമാനമുണ്ട് എന്നും ” , സമ്മാനദാനം നിർവഹിച്ചുകൊണ്ട് നിക്‌സൺ ബേബി പറഞ്ഞു .
മറ്റ് സമ്മാനങ്ങൾ ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ഓപ്പറേഷൻ മാനേജർ അൻസാർ ഷെന്താർ , മാർക്കറ്റിംഗ് മാനേജർ ഉനാസ് , ബിസിനസ്സ് ഡവലപ്പ്മെന്റ് മാനേജർ വിവേക് എന്നിവർ നിർവഹിച്ചു . മദീനത് അൽ ഫഖാമാ എൽ.എൽ.സിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി നടന്നത് . ഫ്രാൻസിസ് തലച്ചിറ ,റോയ് പുത്തൂർ, ഖമീസ് അൽ സദ്‌ജാലി , ജിജിൻ ജിത് തുടങ്ങിയവർ ഉൾപ്പടെ സമൂഹത്തിലെ നിരവധി ആളുകൾ പരിപാടി കാണുവാൻ എത്തിയിരുന്നു . പെരുന്നാൾ ആഘോഷത്തിന് തികച്ചും മാറ്റ് കൂട്ടുന്ന ഒന്നായിരുന്നു ” മൈലാഞ്ചി ” എന്ന സ്റ്റേജ് ഷോ