” മുതുകുളം അവാർഡ് ” അൻസാർ മാഷ് ഏറ്റുവാങ്ങി

മലയാളത്തിലെ ആദ്യത്തെ സംസാരിക്കുന്ന ചിത്രമായ ” ബാലന്റെ ” തിരക്കഥാകൃത്തും , കേരളത്തിന്റെ കലാരംഗത്തിന് ഒട്ടേറെ സംഭാവനകൾ നൽകിയിട്ടുള്ള വ്യക്തിയുമായ മുതുകുളം രാഘവൻ പിള്ളയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയിട്ടുള്ള ” മുതുകുളം അവാർഡ് ” അൻസാർ കെ.പി .എ . സി ഏറ്റുവാങ്ങി . പ്രവാസ ലോകത്തു നാടകത്തിന്റെ വളർചക്കായി നൽകിയ സംഭാവനകളെ പരിഗണിച്ചാണ് ജൂറി ഇത്തവണ അൻസാർ ഇബ്രാഹിമിനെ പുരസ്‌കാര ജേതാവായി തിരഞ്ഞെടുത്തത്

കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി മസ്കറ്റിൽ ജോലി ചെയുന്ന അൻസാർ ഇബ്രാഹിം ” തിയേറ്റർ ഗ്രൂപ്പ് ” മസ്കറ്റ് എന്ന സാംസ്കാരിക കൂട്ടായ്മയുടെ അമരക്കാരനാണ് . നിരവധി നാടകങ്ങൾ സംവിധാനം ചെയുകയും , നാടകത്തെ നെഞ്ചേറ്റുന്ന ഒട്ടനവധി കലാകാരന്മാരെ അരങ്ങിൽ എത്തിക്കുവാനും , പുതിയൊരു നാടക സംസ്കാരത്തിന് തുടക്കമിടാനും ” തിയേറ്റർ ഗ്രൂപ്പിലൂടെ ” സാധിച്ചിട്ടുണ്ട് . അൻസാർ മാഷിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് നിരവധിപേർ പ്രവാസലോകത്തു നിന്നും നാടക വേദിയിൽ എത്തുകയും ചെയ്തു . ഈയിടെ മസ്കറ്റിൽ നടന്ന നാടകോത്സവത്തിൽ അൻസാർ മാഷ് സംവിധാനം ചെയ്ത ” മണ്ണടയാളം ” നിരവധി പുരസ്കരങ്ങൾ നേടുകയുണ്ടായി .

മുതുകുളത്തു നടന്ന ചടങ്ങിൽ ചലച്ചിത്ര എഡിറ്റർ മധുസൂദനൻ കൈനകിരി അവാർഡ് സമ്മാനിച്ചു . ചടങ്ങിൽ കെ.പി.എ .സി സെക്രട്ടറി അഡ്വക്കറ്റ് ഷാജഹാൻ , ആർട്ടിസ്റ്റ് പി.സുജാതൻ , നാടകകൃത്തും , സംവിധയകനുമായ അഡ്വക്കേറ്റ് തോപ്പിൽ സോമൻ , സംഗീത സംവിധയകാൻ ഋഷികേശ് എന്നിവർ പങ്കെടുത്തു .

Leave a Reply

Your email address will not be published. Required fields are marked *