കടുത്ത വേനൽ ചൂടിൽ നിർമ്മാണ മേഖലയിലെ തൊഴിലാളികൾക്കും , വിശ്വാസികൾക്കും ആശ്വാസമേകികൊണ്ട് ” ജോയ് ആലുക്കാസ് എക്സ്ചേഞ്ചിന്റെ ബീറ്റ് ദി ഹീറ്റ് പരിപാടി . പകൽ സമയത്തു പുറത്തു ജോലി ചെയുന്ന നിർമ്മാണ മേഖലയിലെ തൊഴിലാളികൾക്കും , ലേബർ ക്യമ്പുകളിലും , വെള്ളിയാഴ്ചകളിൽ പള്ളികളിൽ ജുമാ നമസ്‌കാരത്തിന് വരുന്ന വിശ്വാസികൾക്കും കടുത്ത ചൂടിൽ ദാഹം മാറ്റാൻ വെള്ളവും , മോരും നൽകുന്നതാണ് ബീറ്റ് ദി ഹീറ്റ് പരിപാടി .
” ജോയ് ആലുക്കാസ് എക്സ്ചേഞ്ചിന്റെ കോർപ്പറേറ്റ് സോഷ്യൽ സർവീസിന്റെ ഭാഗമായി ഒമാന്റെ വിവിധ ഭാഗങ്ങളിൽ ജൂൺ ആദ്യവാരം ആരംഭിച്ച പരിപാടി, ജൂലൈ മാസത്തിലും തുടരുമെന്നും , കത്തുന്ന വേനൽ ചൂടിൽ സാധാരണക്കാരായ ആളുകൾക്ക് ചെറിയ ആശ്വാസം നൽകാൻ സാധിക്കുന്നതാണ് ഈ സംരംഭം ” എന്നും ജോയ് ആലുക്കാസ് എക്സ്ചേഞ്ചിന്റെ ജനറൽ മാനേജർ നിക്‌സൺ ബേബി പറഞ്ഞു . “
കടുത്ത വേനൽ ചൂടിനെ തുടർന്ന് , പുറത്തു ജോലി ചെയുന്ന തൊഴിലാളികൾക്ക് നിർബന്ധിത മധ്യാഹ്ന വിശ്രമം അനുവദിച്ചത് അടക്കം ഒട്ടേറെ നല്ല കാര്യങ്ങൾ തൊഴിൽ മന്ത്രാലയം ചെയ്തിട്ടുണ്ട് , ഈ സാഹചര്യത്തിൽ കടുത്ത ചൂട് സമയത്തു തൊഴിലാളികൾക്ക് ആശ്വാസമെന്ന നിലക്ക് നിർമ്മാണ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ജോലി സമയത്തും , അവധി ദിവസങ്ങളിൽ അവരുടെ താമസ സ്ഥലങ്ങളിലും വെള്ളവും , മോരും നൽകുന്നുണ്ട് അതോടൊപ്പം ജുമാനമസ്‌കാരത്തിന് എത്തുന്ന വിശ്വാസികൾക്ക് പള്ളികളിലും വിതരണം ചെയുന്നുണ്ട് എന്ന് ജോയ് ആലുക്കാസ് എക്സ്ചേഞ്ചിന്റെ ഓപ്പറേഷൻ മാനേജർ അൻസാർ ഷെന്താർ പറഞ്ഞു .
ബീറ്റ് ദി ഹീറ്റിന്റെ ഔദ്യോഗിക ഉദ്‌ഘാടനം ഇന്നലെ റൂവി സുൽത്താൻ ഖാബൂസ് പള്ളിയുടെ പരിസരത്തു ജുമാ നമസ്കാരത്തിന് ശേഷം നടന്നു . നൂറുകണക്കിന് ആളുകൾക്ക് വെള്ളവും മോരും നൽകി കൊണ്ടാണ് പരിപാടി നടത്തിയത് . അതോടൊപ്പം ബർക്ക . സൊഹാർ, ദുക്കം , ബുറൈമി, നിസ്വ, ബെഹ്‌ല ,സൂർ , സലാല എന്നിങ്ങനെ നിരവധി ഇടങ്ങളിലും പരിപാടി നടന്നു . വരും ദിവസങ്ങളിലും ഇത് തുടരുമെന്നും അതോടൊപ്പം ചൂട് കാലത്തു തൊഴിലാളികൾക്ക് ഉണ്ടാകുന്ന ആരോഗ്യ പ്രശനങ്ങൾക്കു പരിഹാരം നൽകുന്നതിനുള്ള മെഡിക്കൽ ക്യാമ്പുകൾ അടക്കം തുടർ നാളുകളിൽ സംഘടിപ്പിക്കുമെന്നും നിക്‌സൺ ബേബിയും , അൻസാർ ഷെന്താറും കൂട്ടി ചേർത്തു .മാർക്കറ്റിംഗ് മാനേജർ ഉനാസ് , ബിസിനസ്സ് ഡവലപ്പ്മെന്റ് മാനേജർ വിവേക് എന്നിവർക്ക് പുറമെ ” ജോയ് ആലുക്കാസ് എക്സ്ചേഞ്ചിന്റെ ജീവനക്കാരും പരിപാടിക്ക് നേതൃത്വം നൽകി