വൈറൽ സൂനോട്ടിക് രോഗമായ കുരങ്ങുപനിയുടെ ആദ്യ കേസ് യുഎഇയിൽ റിപ്പോർട്ട് ചെയ്തു. പശ്ചിമാഫ്രിക്കയിൽ നിന്നുള്ള 29 കാരനായ സന്ദർശകനിൽ വൈറസ് കണ്ടെത്തിയതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു.ഇവർക്ക് ഇപ്പോൾ രാജ്യത്ത് ആവശ്യമായ വൈദ്യസഹായം ലഭിക്കുന്നുണ്ട്.


കോൺടാക്റ്റ് ട്രെയ്‌സിംഗ്, ഫോളോ-അപ്പ് എന്നിവയുൾപ്പെടെ എല്ലാ സുരക്ഷാ നടപടികളും പാലിക്കുന്നുണ്ടെന്ന് മന്ത്രാലയം താമസക്കാർക്ക് ഉറപ്പ് നൽകി.
“സംശയിക്കുന്ന രോഗികളെ കണ്ടെത്തുന്നതിന് കൃത്യമായ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പാൻഡെമിക് നിയന്ത്രണത്തിനായുള്ള സാങ്കേതിക ഉപദേശക സംഘം നിരീക്ഷണം, രോഗം നേരത്തെ കണ്ടെത്തൽ, ക്ലിനിക്കൽ രോഗബാധിതരായ രോഗികളുടെ മാനേജ്മെന്റ്, മുൻകരുതൽ നടപടികൾ എന്നിവയ്ക്കായി സമഗ്രമായ ഗൈഡും തയ്യാറാക്കിയിട്ടുണ്ട്,” മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു . .


സംശയാസ്പദമായ കേസുകൾ തിരിച്ചറിയുന്നതിനും അതിന്റെ വ്യാപനം തടയുന്നതിനും നേരത്തെയുള്ള ചികിത്സ ഉറപ്പാക്കുന്നതിനുമുള്ള സജീവമായ നടപടികൾ കൃത്യമായ സംവിധാനത്തിൽ ഉൾപ്പെടുന്നതാണ് .

ഒമാനിൽ ഇതുവരെ കുരങ്ങുപനിയു ടെ സംശയാസ്പദമായതതാ സ്ഥിരീകരിച്ചതതാ ആയ ഒരു കേസും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കാര്യങ്ങൾ സൂക്ഷമമായി നിരീക്ഷിച്ചു വരികയാണെന്നും ഏത് സാഹചര്യവും പൂർണമായി നേരിടാൻ തയ്യാറാണെന്നും മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

കുരങ്ങുപനി റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ നിന്ന് വരുന്നവരുന്നവരുമായി, പ്രത്യേകിച്ച് ചുണങ്ങോ, ചർമരോഗങ്ങളോ, ശ്വാസ കോശസംബന്ധമായ അസുഖമു
ള്ളവരുമായി സമ്പർക്കം ഒഴിവാക്കണം.

രോഗം പകരുന്നത് തടയാൻ ആവശ്യമായ
മുൻകരുതൽ നടപടികൾ സ്വദേശികളും വിദേശികളും സ്വീകരിക്കണമെന്നും മന്ത്ര
ലയം ആവശ്യപ്പെട്ടു. മാസ്ക്ധരിക്കുക, സാനിറ്റൈസറും വെള്ളവും സോപ്പും ഉപയോഗിച്ച് കൈകൾ ശുചീകരി
ക്കുക തുടങ്ങിയ ആരോഗ്യശീലങ്ങൾ തുടരുന്നത് നല്ലതാണ്.

ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക ഉറവിട
ങ്ങളി നിന്നുള്ള വിവരങ്ങൾ മാത്രം സ്വീകരിക്കണമെന്നും ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

ആഫ്രിക്കൻ രാജ്യങ്ങളിലാണ് മങ്കിപോക്സ് ആദ്യമായി റിപ്പോർട്ട് ചെയ്ത്. പിന്നീട് ഇത് കൂടുതൽ രാജ്യങ്ങളിലേക്ക് പടരുകയായി
രുന്നു.

കുരങ്ങുകളിൽ നിന്ന്മനുഷ്യരിലേക്ക് പടർന്ന ഈ വൈറൽ ബാധ, 15 ദിവസത്തിനുള്ളിൽ 15 രാജ്യങ്ങളിലേക്ക് പടർന്നു കഴിഞ്ഞു.

യു കെ, യു എസ് എ, ഇറ്റലി,സ്വീഡൻ,ഫ്രാൻസ്, സ്പെയിൻ, പോർച്ചുഗൽ, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിൽ മങ്കിപോക്സ് കേസുകൾ
റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

മങ്കിപോക്സ് രോഗികൾക്ക് ബെൽജിയം 21 ദിവസത്തെ ക്വാറന്റൈൻ കാലയളവ് നിർബന്ധമാക്കിക്കഴിഞ്ഞു. ലോകത്ത് രണ്ടാഴ്ചയ്ക്കിടെ കേസുകളുടെ എണ്ണം 100 കടന്നു. എന്നാൽ രോഗം ബാധിച്ചുള്ള മരണം ഇതുവരെറിപ്പോട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നതാണ് ഒരൽപം ആശ്വാസ കരമായ കാര്യം.

ലോകാരോഗ്യ സംഘഡന മങ്കിപോക്സിനെതിരെ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സാധാരണ ഗതിയിൽ ഏതാനും ആഴ്ചകകൾക്കകം സ്വമേധയാ മാറുന്ന അസുഖമാണ് ഇതെങ്കിലും ചിലരിൽ ഇത് ഗുരുതരമാകാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധർ
മുന്നറിയിപ്പ് നൽകുന്നു.

കൊച്ചുകുട്ടികൾ, ഗർഭിണി കൾ, വളരെ ദുർബലമായ പ്രത ി രോധശേഷ ിയുള്ള ആളുകൾ എന്നിവരിലാണ് മങ്കിപോക്സ് ഗുരുതരമാകുന്നത്. അഞ്ച് വയസ്സിന് താ
ഴെയുള്ള കുട്ടികളിൽ രോഗബാധ മൂർച്ചിക്കാൻ സാധ്യത ഏറെയാണെന്നും ആരോഗ്യ രംഗത്തുള്ളവർ പറയുന്നു.

മ ധ ്യ, പ ട ിഞ്ഞാ റ ൻ ആഫ്രിക്കൻ രാജ്യങ്ങളിലാണ് യഥാർത്ഥത്തിൽ, ഈ

വൈറസ് കൂടുതലായി കാണപ്പെടുന്നത്.

നൈജീരിയ, ഘാന, ഡിആർ കോംഗോ
തുടങ്ങിയ രാജ്യങ്ങളിൽ കേസുകൾ കണ്ടെത്തുന്നത് സാധാരണമാണ്. എന്നാൽ
ഇത്തവണ ഈ രോഗം മറ്റുരാജ്യങ്ങളിലേക്ക് കൂടി പടർന്നതാണ് ആശങ്ക ശക്തമാക്കുന്നത്. മങ്കിപോക്സ് സ്ഥിരീകരിച്ചവരിൽ ഭൂരിഭാഗം പേർക്കും ആഫ്രിക്കൻ രാജ്യങ്ങളുമായി ബന്ധമില്ലെ
ന്നത് കൂടുതൽ ആശങ്കക്കിടയാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *