രാജ്യത്ത് താപനില കുതിച്ചുയരുന്ന സാഹചര്യത്തിൽ വേണ്ട മുൻ കരുതൽ നടപടികൾ സ്വീകരിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
പുറത്ത് ജോലിയെടുക്കുന്നവർ സൂര്യാഘാതവും തളർച്ചയും ഒഴിവാക്കനാവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണം. കമ്പനികൾ തൊഴിലാളികൾക്ക് ആവശ്യത്തിന് വെള്ളവും വിശ്രമവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം.
ശരിയായ പരിചരണവും വെയിലേൽക്കാതിരിക്കാനുള്ള സംവിധാനങ്ങളും ഒരുക്കി കൊടുക്കുകയു വേണം.
കഴിഞ്ഞ 24 മണിക്കൂറിൽ ഏറ്റവും ഉയർന്ന താപനില റിപ്പോർട്ട് ചെയ്തത് (ഇബ്രി 46.9, ഡിഗ്രി സെൽഷ്യസ്), (ഫഹൂദ്, 46.8 ഡിഗ്രി സെൽഷ്യസ്), റുസ്താഖ് (46 ഡിഗ്രി സെൽഷ്യസ്) എന്നീ പ്രദേശങ്ങളിലാണ്. ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയിരിക്കുന്നത് സലാലയിലാണ് -27 ഡിഗ്രി സെൽഷ്യസ്. ഇവിടുത്തെ കൂടിയ ചൂട് 33 ഡിഗ്രി സെൽഷ്യസാണ്. വരും ദിവസങ്ങളിൽ ബൗശർ, റുസ്താഖ്, സൂർ തുടങ്ങിയ പ്രദേശങ്ങളിൽ 45 ഡിഗ്രി സെൽഷ്യസിന് മുകളിലായിരിക്കും താപനിലയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
അതേസമയം, മസ്‌കത്തടക്കമുള്ള ഗവർണറേറ്റുകളിൽ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. രാവിലെ മുതൽക്ക് തന്നെ ചൂടുകാറ്റ് വീശുന്നത് ജനജീവിതം ദുസ്സഹമാക്കുന്നു.
പുറം ജോലി ചെയ്യുന്ന തൊഴിലാളികൾക്കാണ് ഏറെ ദുരിതമാകുന്നത്. വരും ദിവസങ്ങളിൽ ചൂട് വർധിക്കുന്നത് തൊഴിലാളികളെ കൂടുതൽ ദുരിതത്തിലാക്കും. തൊഴിൽ മന്ത്രാലയം പ്രഖ്യാപിച്ച മധ്യാഹ്ന വിശ്രമം ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. ആഗസ്ത് 30 വരെ തുടരും.