യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്‌യാൻ്റെ (74) നിര്യാണത്തിൽ അനുശോചിച്ച് ഒമാനിൽ മെയ് 13 മുതൽ 15 വരെ ദു:ഖാചരണം നടത്തും.ഈ ദിവസങ്ങളിൽ ഒമാൻ പതാക താഴ്ത്തിക്കെട്ടി ഒമാൻ ജനത ദു:ഖാചരണത്തിൽ പങ്കാളികളാകും ഒമാനുമായി സവിശേഷ സൗഹൃദവും ആത്മ ബന്ധവും പുലർത്തിയിരുന്ന വിശിഷ്ട വ്യക്തിത്വമായിരുന്നു അദ്ദേഹം.ഗൾഫ് മേഖലയിലെ മികച്ച ഭരണാധികാരിയായ ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ് യാൻ്റെ വിയോഗത്തിലൂടെ ഭരണതന്ത്രജ്ഞനായ ഒരു സഹകാരിയെ നഷ്ടമായ വേദനയിലാണ് ഒമാൻ ജനത.
2004മുതൽ യു.എ.ഇ പ്രസിഡന്റ് ആയിരുന്ന അദ്ദേഹത്തിന്‍റെ മരണം വെള്ളിയാഴ്ച ഉച്ചക്ക് ശേഷമാണ് പ്രസിഡൻഷ്യൽ അഫേഴ്സ് മന്ത്രാലയം അറിയിച്ചത്.
രാഷ്ട്ര പിതാവും പ്രഥമ യു.എ.ഇ പ്രസിഡന്‍റുമായിരുന്ന ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്‌യാന്റെ മരണത്തെ തുടർന്നാണ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ രണ്ടാമത്തെ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത്.
യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് സായുധ സേനയുടെ പരമോന്നത കമാൻഡറും സൂപ്രീം പെട്രോളിയം കൗൺസിലിന്‍റെ ചെയർമാനുമായിരുന്നു.