ഒമാനി റിയാൽ വിനിമയ നിരക്ക് 200 ലേക്ക് അടുക്കുന്നു. ഞായറാഴ്ച വരെ ഉയർന്ന വിനിമയ നിരക്ക് ലഭിക്കുമെന്ന് വിദഗ്ധൻ പറയുന്നു.
ഓഹരി വിപണിയില്‍ ഇന്ത്യന്‍ രൂപയ്ക്ക് വന്‍ ഇടിവ്. കഴിഞ്ഞ ദിവസത്തേക്കാള്‍ താഴേക്ക് മൂല്യമെത്തി. വിനിമയ മൂല്യം 57 പൈസയാണ് ഇടിഞ്ഞു. യുഎസ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ നിരക്ക 76 രൂപ 92 പൈസയിലെത്തി. യുഎസ്സ് ഡോളറിന്റെ ശക്തമായ കുതിപ്പും, ക്രൂഡോയില്‍ വലിയ ഉയര്‍ന്ന് തന്നെ നിന്നതുമെല്ലാം രൂപയുടെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടി. വിപണി ആരംഭിച്ചപ്പോള്‍ 76 രൂപ 61 പൈസ എന്ന നിരക്കിലായിരുന്നു.
വ്യാപാരം അവസാനിപ്പപ്പോള് ഇത് 76.92ലായിരുന്നു. അതേസമയം മൂല്യം ഉയര്‍ന്നും താഴ്ന്നും ദിനമാണ് രൂപയ്ക്ക് കടന്നുപോവുന്നത്. 76 രൂപ പൈസ എന്ന താരതമ്യേന മെച്ചപ്പെട്ട നിരക്കിലെത്തിയിരുന്നു ഒരു ഘട്ടത്തില്‍ മൂല്യം. പിന്നീട് ഇത് തകര്‍ന്ന് 76.96ലുമെത്തിയിരുന്നു. ഒടുവിലാണ് 76.92ല്‍ വ്യാപാരം അവസാനിപ്പിച്ചത്.
അതേസമയം വ്യാഴാഴ്ച്ച 76 രൂപ 35 പൈസ എന്ന നിരക്കിലായിരുന്നു രൂപ വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്സ് 866.65 പോയിന്റ് ഇടിഞ്ഞ് 54835.58ലാണ് വ്യാപാരം എത്തി നില്‍ക്കുന്നത്. നിഫ്റ്റി 271.40 പോയിന്റാണ് ഇടിഞ്ഞത്. 16411.25ലെത്തി നിരക്ക്. പ്രധാനമായും ആഗോള വിപണിയിലെ ക്രൂഡോയില്‍ വിലയാണ് രൂപയുടെ തകര്‍ച്ചയ്ക്ക് കാരണം.
ഇന്ന് പ്രധാന സൂചികകളില്‍ ഒന്നര ശതമാനത്തിലേറെ തിരിച്ചടി നേരിട്ടു. നിക്ഷേപകരുടെ മൂല്യത്തില്‍ നാല് ലക്ഷം കോടിയിലേറെ നഷ്ടമായി. ഇന്ന് തകര്‍ച്ചയോടെ ആരംഭിച്ച വ്യാപാരത്തിന്റെ ഒരു ഘട്ടത്തിലും തിരിച്ചുവരവിനുള്ളില് കാര്യമായ ഒരു ശ്രമവും വിപണിയില്‍ ദൃശ്യമായില്ല. റിയാലിറ്റി, ഐടി, ബാങ്കിംഗ് ഓഹരികളിലാണ് കൂടുതല്‍ തിരിച്ചടിയേറ്റത്.