പ്രവാസികള്‍ക്ക് (expat) ഇരുട്ടടിയായി യുഎഇ ഇന്ത്യ വിമാന ടിക്കറ്റ് (uae india flight rate) നിരക്കിലെ വര്‍ധന. തിരക്കു കൂടുമ്പോള്‍ നിരക്കു വര്‍ധിപ്പിക്കുന്ന പതിവിനു ഇത്തവണയും മാറ്റമുണ്ടായില്ല. കോവിഡ് നിയന്ത്രണം മാറി സാധാരണ എയര്‍ലൈനുകള്‍ (airline) സര്‍വീസ് ആരംഭിച്ചാല്‍ നിരക്കു കുറയുമെന്നു പ്രതീക്ഷിച്ചിരിക്കെയാണ് ഇരുട്ടടിയുമായി വിമാനക്കമ്പനികള്‍ രംഗത്തെത്തിയത്.
പെരുന്നാള്‍ പ്രമാണിച്ചാണ് യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കില്‍ മൂന്നിരട്ടി വര്‍ധനയുണ്ടായത്. അതിനാല്‍ രണ്ടു വര്‍ഷത്തെ കോവിഡ് ഇടവേളയ്ക്കു ശേഷം നാട്ടില്‍ പെരുന്നാള്‍ ആഘോഷിക്കാനായി വിമാന ടിക്കറ്റ് ബുക്ക് ചെയ്ത പ്രവാസി മലയാളി ദുരിതത്തിലായിരിക്കുകയാണ്. 10 ദിവസത്തിനിടയ്ക്കു റോക്കറ്റ് വേഗത്തില്‍ ഉയര്‍ന്ന ടിക്കറ്റ് നിരക്ക് കണ്ടു യാത്ര വേണ്ടെന്നു വച്ചവരും ഉണ്ട്.
ദുബായില്‍ നിന്നു കൊച്ചിയിലേക്കു വണ്‍വേയ്ക്ക് ശരാശരി 450 ദിര്‍ഹമാണു (7729 രൂപ) ടിക്കറ്റ് നിരക്കെങ്കില്‍ പെരുന്നാളിനു തൊട്ടു മുന്‍പ്, അതായത് ഈ മാസം 30ന് 1550 ദിര്‍ഹം (32227 രൂപ) ആയി വര്‍ധിച്ചു. ഒരാള്‍ക്ക് നാട്ടില്‍ പോയി ഒരാഴ്ചയ്ക്കകം തിരിച്ചുവരണമെങ്കില്‍ കുറഞ്ഞത് 2500 ദിര്‍ഹം (52000) രൂപ കൊടുക്കണം. പോകാനും വരാനും വ്യത്യസ്ത എയര്‍ലൈനുകളില്‍ സീറ്റ് തരപ്പെടുത്തിയാലേ ഈ നിരക്കില്‍ യാത്ര ചെയ്യാനൊക്കൂ
. ഒരേ എയര്‍ലൈനിലാണെങ്കില്‍ ചിലപ്പോള്‍ നിരക്ക് ഇനിയും കൂടും.
മേയ് 2ന് പെരുന്നാള്‍ ആകാനാണു സാധ്യത. പെരുന്നാള്‍ അവധി പ്രയോജനപ്പെടുത്തി ഒരാഴ്ചത്തേക്കു നാട്ടിലേക്കു പോയി വരാന്‍ നാലംഗ കുടുംബത്തിനു കുറഞ്ഞത് 9500 ദിര്‍ഹം (2 ലക്ഷത്തോളം രൂപ) നല്‍കണം. ഇത്ര തുക കൊടുത്താല്‍ പോലും നേരിട്ടുള്ള വിമാനങ്ങളില്‍ സീറ്റ് ലഭിക്കില്ല.
മണിക്കൂറുകളുടെ ഇടവേളകളില്‍ മറ്റേതെങ്കിലും രാജ്യം വഴി കണക്ഷന്‍ വിമാനമാണു ലഭിക്കുക. നേരിട്ടു വിമാനത്തില്‍ സീറ്റ് ലഭിക്കുകയാണെങ്കില്‍ അഞ്ചിരട്ടി തുക കൊടുക്കേണ്ടിവരും
ഇന്നു ദുബായില്‍നിന്നു കൊച്ചിയിലേക്ക് ഒരാള്‍ക്ക് (വണ്‍വേ) വിവിധ എയര്‍ലൈനുകള്‍ ഈടാക്കുന്ന ശരാശരി നിരക്ക്. പെരുന്നാള്‍ പ്രമാണിച്ച് നാട്ടിലേക്കു കൂടുതല്‍ പേര്‍ യാത്ര ചെയ്യാനിരിക്കുന്ന ഏപ്രില്‍ 30ലെ നിരക്ക് (രൂപയില്‍) ബ്രാക്കറ്റില്‍. എയര്‍ ഇന്ത്യാ എക്‌സ്പ്രസ് 11864 (32227) ദിര്‍ഹം), എയര്‍ അറേബ്യ 7729 (40143), എയര്‍ ഇന്ത്യ 7729 (40143), ഇന്‍ഡിഗൊ 9412 (37172), സ്‌പൈസ് ജെറ്റ് 9213 (38066), ഫ്‌ലൈദുബായ് 10348 (31541). യാത്ര അബുദാബിയില്‍നിന്നാണെങ്കില്‍ 1500-2000 രൂപ അധികം നല്‍കണം