പ്രവാസി വിദ്യാർഥികൾക്ക് ആശ്വാസം പകർന്ന് ഇത്തവണ നീറ്റ് പരീക്ഷ കേന്ദ്രം മസ്കറ്റിലും
മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റിന് ഇത്തവണ ആദ്യമായി ഒമാനിൽ പരീക്ഷാ കേന്ദ്രം അനുവദിച്ചു, മസ്കറ്റിലായിരിക്കും പരീക്ഷാകേന്ദ്രം.
കുവൈത്ത്, യുഎഇ, സൌദി, ബഹ്റൈന്‍, ഖത്തർ എന്നിവിടങ്ങളിലും ഇത്തവണ പരീക്ഷാ കേന്ദ്രങ്ങളുണ്ട്.
കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യക്ക് പുറത്ത് നീറ്റ് പരീക്ഷാകേന്ദ്രങ്ങള്‍ അനുവദിച്ചുതുടങ്ങിയത്. കുവൈത്തിലും യുഎഇയിലും മാത്രമായിരുന്നു കേന്ദ്രങ്ങള്‍.യുഎഇയില്‍ ഇത്തവണ ദുബൈ, അബൂദബി, ഷാര്‍ജ എന്നിവിടങ്ങളിലായി മൂന്ന്പരീക്ഷാ കേന്ദ്രങ്ങളുണ്ട്.
ആറ് രാജ്യങ്ങളിലായി 8 പരീക്ഷാകേന്ദ്രങ്ങളാണ് ജിസിസിയില്‍ ആകെയുള്ളത്.ഗള്‍ഫ് രാജ്യങ്ങളിലെ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും നിരന്തര സമ്മര്‍ദത്തെ തുടര്‍ന്നാണ് പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിച്ചത്.
*നീറ്റ് പരീക്ഷ കേന്ദ്രങ്ങളിലൊന്നായി ഒമാനെ പ്രഖ്യാപിച്ചതിനെ മസ്കത്തിലെ ഇന്ത്യൻ എംബസി സ്വാഗതം ചെയ്തു. നീറ്റ് പരീക്ഷയ്ക്കുള്ള അംഗീകൃത കേന്ദ്രങ്ങളുടെ പട്ടികയിൽ മസ്‌കറ്റും ഉൾപ്പെട്ടിട്ടുണ്ടെന്ന കാര്യം എംബസി സന്തോഷത്തോടെ അറിയിക്കുന്നു. വിദ്യാഭ്യാസ മന്ത്രാലയത്തിന് ഞങ്ങൾ നന്ദി അറിയിക്കുന്നതായും എംബസി പ്രസ്താവനയിൽ പറഞ്ഞു.*