പ്രവാസികൾക്ക് ആശ്വാസം, കാലാവധി കഴിഞ്ഞ വിസ സെപ്റ്റംബർ 1 വരെ പിഴയില്ലാതെ പുതുക്കാം
ഹിസ് മജസ്റ്റി സുൽത്താൻ ഹൈതം ബിൻ താരിക് പുറപ്പെടുവിച്ച നിർദ്ദേശങ്ങളുടെ ഭാഗമായി, ഏപ്രിൽ 6 മുതൽ പ്രവാസികളുടെ വിസ പുതുക്കുന്ന പിഴയിൽ നിന്ന് തൊഴിലുടമകളെയും വ്യക്തികളെയും ഒഴിവാക്കിയതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു.
2022 ജൂൺ 1 മുതൽ തൊഴിൽ വിസ ഫീസ് കുറയ്ക്കാൻ അധികാരികൾക്ക് സുൽത്താൻ നിർദ്ദേശം നൽകിയിരുന്നു.
അതെ സമയം ഏപ്രിൽ 6ന് മുൻപ് വരുന്ന പിഴ കൊടുക്കേണ്ടി വരും
ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ, പിഴകളില്ലാതെ 2022 സെപ്റ്റംബർ 1 വരെ മാത്രമേ വിസ പുതുക്കാൻ കഴിയുകയുള്ളൂവെന്ന് ROP പറഞ്ഞു. “തൊഴിലുടമകളും വ്യക്തികളും 2022 സെപ്റ്റംബർ 1-ന് മുമ്പ് വിസയും റസിഡന്റ് കാർഡും പുതുക്കുന്നുവെന്ന് ഉറപ്പാക്കണം,” ROP കൂട്ടിച്ചേർത്തു.