മസ്കറ്റ് കെ എം സി സി യുടെ കീഴിൽ മെമ്പർഷിപ് അടിസ്ഥാനത്തിൽ കോർണിഷ് ഏരിയ ക്ക് പുതിയ കമ്മിറ്റി നിലവിൽ വന്നു.
കോർണിഷിൽ ഏരിയ കൗൺസിൽ യോഗത്തിൽ പ്രസിഡന്റ് ഹാഷിം അഴീക്കൽ അധ്യക്ഷത വഹിച്ചു. മുഹമ്മദ് അസ്അദി മാസ്റ്റർ ജനറൽ ബോഡി ഉദ്ഘാടനം ചയ്തു.
അജ്മൽ കബീർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
പുതിയ ഭാരവാഹികളായി ബഷീർ സി കെ (പ്രസിഡന്റ്),അലി മൗലവി പി, മുസ്തഫ മസ്കറ്റ്, മുഹമ്മദ് അസ്അദി മാസ്റ്റർ, മുഹമ്മദ് കാബൂസ് (വൈസ് പ്രസിഡന്റ്), അജ്മൽ കബീർ കോട്ടയം (ജനറൽ സെക്രട്ടറി) ഇസ്മായിൽ വി എൻ, ബഷീർ കെ പി, സാദിഖ് കെ എം, സനോവർഷ (ജോയിന്റ് സെക്രട്ടറി) മൂസ എ ജി (ട്രഷറർ),
ഹാഷിം അഴീക്കൽ (ഉപദേശക സമിതി ചെയര്മാൻ), സാജിദ് വി പി പി (ഹരിത സാന്ത്വനം കൺവീനർ) ഇജാസ് കെ എം (ഹരിത സാന്ത്വനം കോ കൺവീനർ) എന്നിവരെ യോഗം ഐക്യകണ്ഡേന തെരഞ്ഞെടുത്തു.
കേന്ദ്ര കമ്മിറ്റി പ്രധിനിധികളായി റിട്ടേണിംഗ് ഓഫീസർ ഷുഹൈബ് പാപ്പിനിശ്ശേരി, ഒബ്സർവർ ഇബ്രാഹിം ഒറ്റപ്പാലം എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ബഷീർ സി കെ സ്വാഗതവും അജ്മൽ കബീർ നന്ദിയും പറഞ്ഞു.