![](https://inside-oman.com/wp-content/uploads/2022/03/1615171716654402-02352803222606750262.jpg)
മുസ്ലിം ലീഗ് സംസഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ (74) അന്തരിച്ചു. സമസതയുടെ ഉപാധ്യക്ഷനാണ്. അസുഖബാധിതനായി ചികിത്സയിലായിരുന്നു. അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയില്‍ ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു മരണം.
ഖബറടക്കം നാളെ രാവിലെ 9 മണിക്ക് പാണക്കാട് നടക്കും
മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചു. സമസ് ത കേരള ജംഇയ്യത്തുൽ ഉലമയുടെ അനിഷേധ്യ നേതാക്കളിലൊരാളും ചന്ദ്രിക ദിനപത്രം മാനേജിങ് ഡയറക് ടറും നിരവധി മഹല്ലുകളുടെ ഖാദിയുമായ ഹൈദരലി ശിഹാബ് തങ്ങൾ അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു. പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടെ മൂന്നാമത്തെ മകനാണ് ഹൈദരലി. മുഹമ്മദലി ശിഹാബ് തങ്ങൾ, ഉമറലി ശിഹാബ് തങ്ങൾ എന്നിവർ സഹോദരങ്ങളാണ്. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
![](https://inside-oman.com/wp-content/uploads/2022/03/img-20220306-wa00802614874591857637732-766x1024.jpg)
1947 ജൂൺ 15-നായിരുന്നു ജനനം. 18 വർഷത്തോളം മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റായിരുന്ന തങ്ങൾ, 2009 ഓഗസ്റ്റിൽ മുഹമ്മദലി ശിഹാബ് തങ്ങളുടെ മരണശേഷമാണ് ലീഗ് സംസ്ഥാന അധ്യക്ഷനായത്. 13 വർഷത്തോളമായി ഈ പദവിയിൽ തുടർന്നുവരികയായിരുന്നു. 25 വർഷത്തോളം മുസ്ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് സ്ഥാനത്തുണ്ടായിരുന്നു.
![](https://inside-oman.com/wp-content/uploads/2022/02/image_editor_output_image432452349-16449118469391462402707895351213.jpg)