"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
ഒമാനിൽ പൊതു ഇടങ്ങളിൽ മാസ്ക് വേണ്ട, ഒമാനിൽ പ്രവേശിക്കുന്നതിന് കോവിഡ് ടെസ്റ്റും ആവശ്യമില്ല
നാട്ടിൽ നിന്ന് ഒമാനിലേക്ക് വരാൻ ഇനി മുതൽ പിസിആർ ആവശ്യമില്ല …
പൂർണമായും വാക്സിനേഷൻ എടുത്ത യാത്രക്കാർക്ക് ഒമാനിലേക്ക് വരാൻ നിർബന്ധിത പിസിആർ ടെസ്റ്റ് ആവശ്യമില്ല
യാത്രക്കാർ അംഗീകൃത കോവിഡ്-19 വാക്സിനേഷൻ സർട്ടിഫിക്കറ്റ് (രണ്ട് ഡോസുകൾ) ഹാജരാക്കണം. 2022 മാർച്ച് 1 മുതൽ തീരുമാനം പ്രാബല്യത്തിൽ വരും
പൊതുസ്ഥലങ്ങളിൽ മാസ്ക് ഇനിമുതൽ നിർബന്ധമല്ല. എന്നാൽ അടച്ചിട്ട സ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാണ് എന്നും ഒമാൻ സുപ്രീം കമ്മിറ്റി.
തുറസ്സായ സ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നത് ഒമാനിൽ ഓപ്ഷണലാക്കിയതായി സുപ്രീം കമ്മിറ്റി തിങ്കളാഴ്ച അറിയിച്ചു.
ഷോപ്പിംഗ് മാളുകൾ പോലുള്ള ഇൻഡോർ സ്ഥലങ്ങളിൽ മാസ്കുകൾ നിർബന്ധമായും ആവശ്യമാണ്.