ഇന്ത്യയില്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം അനിശ്ചിതമായി നീട്ടി.

2022 ഫെബ്രുവരി 28 വരെയായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്ന നിയന്ത്രണം. ജനുവരി 19-നാണ് ഫെബ്രുവരി 28 വരെ വിമാന സര്‍വീസ് സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവിറക്കിയത്. 2020 മാര്‍ച്ചില്‍ തുടങ്ങിയ സസ്‌പെന്‍ഷന്‍ പിന്നീടു പലവട്ടം പുതുക്കുകയായിരുന്നു

എയർ ബബിൾ കരാർ പ്രകാരമുള്ള സർവീസുകൾ തുടരും.

അതേസമയം, രാജ്യാന്തര വിമാന സര്‍വീസിന് വിലക്ക് ഉണ്ടെങ്കിലും 2020 ജൂലൈ മുതല്‍ തന്നെ സ്‌പെഷല്‍ സര്‍വീസുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഇതനുസരിച്ച് ഇന്ത്യയില്‍ നിന്നും 45 രാജ്യങ്ങളിലേക്കു രാജ്യത്തുനിന്നു വിമാന സര്‍വീസ് ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *